Flash News

6/recent/ticker-posts

പൊതുജനങ്ങളോടുള്ള പോലീസ് സമീപനം പരിശോധിക്കും:ഡിജിപി

Views

പൊതുജനങ്ങളോടുള്ള പോലീസ് സമീപനം പരിശോധിക്കും:ഡിജിപി
പൊതുജനങ്ങളോടുള്ള പോലീസുകാരുടെ സമീപനത്തില്‍ മാറ്റം വരുത്തണോയെന്ന് പരിശോധിക്കുമെന്നും എല്ലാ വിഭാഗം ആളുകളുമായി മാന്യമായി ഇടപെടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി വൈ.അനില്‍കാന്ത് പറഞ്ഞു. കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് പരാതി പരിഹാര അദാലത്തിനെത്തിയതായിരുന്നു ഡിജിപി. പോലീസുകാര്‍ക്കെതിരായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികളുണ്ടാകും. പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനൊപ്പം പോലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജില്ലയുടെ ക്രമ സമാധാന സാഹചര്യം തുടങ്ങിയവയും അദാലത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പഠിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് അനില്‍കാന്ത് കാസര്‍കോട്ടെത്തുന്നത്.

ന്യൂട്രി മിക്സ് ഗുണനിലവാരം; ജീവനക്കാരുടേയും ഐ.സി.ഡി.എസ് സൂപ്പര്‍മാരുടേയും യോഗം ചേര്‍ന്നു
അമൃതം ന്യൂട്രി മിക്സ് ഗുണനിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് 13 ന്യൂട്രിമിക്സ് യൂണിറ്റ് പ്രതിനിധികളുടേയും ജില്ലയിലെ മുഴവന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടേയും യോഗം ചേര്‍ന്നു. ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കി വരുന്ന സമീകൃത പോഷക ആഹാരമായ ന്യൂട്രി മിക്സിന്റെ ഗുണ നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫുഡ്സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ ക്ലാസെടുത്തു.
നിര്‍മ്മാണ സമയത്ത് യൂണിറ്റുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങ കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അധ്യക്ഷനായി. ളെക്കുറിച്ച് ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ ഹേമാംബിക വിവരിച്ചു. ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മീഞ്ച പഞ്ചായത്ത് സൂപ്പര്‍വൈസര്‍ ആശയ്ക്ക് ടി.ടി. സുരേന്ദ്രന്‍ ഉപഹാരം നല്‍കി. അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ്ജ് കൃപ്ന തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments