Flash News

6/recent/ticker-posts

അൽ ഹുസ്ൻ ആപ്പിൽ കോവിഷീൽഡ്‌ സർട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യാം.

Views
ഇന്ത്യയിൽ നിന്ന് വാക്സിൻ രണ്ട് ഡോസും എടുത്തവർക്ക് യു.എ.ഇ  ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് വാക്‌സിനേഷൻ ട്രാക്കിംഗ് ആപ്പ് ആയ അൽ ഹുസ്ൻ ആപ്പിൽ  സുഗമമായി സർട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യാം.  കോവിഷീൽഡ്‌ വാക്‌സിനോ സ്പുട്നിക് വാക്‌സിനോ അടക്കം യു എ ഇ അംഗീകരിച്ച വാക്‌സിനുകൾക്കാണ് നിലവിൽ ഈ സൗകര്യമുള്ളത്. ലളിതമായി തന്നെ നമുക്ക് ഇത് ഓൺലൈനിൽ  ചെയ്യാനാവും.

എങ്ങനെയാണ് വാക്സിൻ സർട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യേണ്ടതെന്ന് സംശയം  വരാൻ സാധ്യതയുള്ള ഭാഗങ്ങൾ മുൻ നിർത്തി വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. 

വീഡിയോ കാണുക👇





പ്രേത്യേകം ശ്രദ്ധിക്കേണ്ട വസ്തുത കോവിഷീൽഡ്‌ വാക്‌സിൻ ‘ഓക്സ്ഫോർഡ് ആസ്ട്ര സിനെക്ക (Oxford Astrazeneca)എന്ന പേരിലാണ് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്നത്. അതിനാൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കുക.

DHA പോർട്ടലിൽ കുറച്ചു കാര്യങ്ങളെങ്കിലും ടൈപ്പ് ചെയ്ത് പൂരിപ്പിക്കേണ്ടതുണ്ടെങ്കിലും ആവശ്യമായ വിവരങ്ങൾ ഒക്കെയും നമ്മുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തന്നെയുണ്ടാകും. എല്ലാ കോളങ്ങളും നിർബന്ധമായും പൂരിപ്പിക്കേണ്ടതല്ല. വ്യക്തത ലഭിക്കാൻ വീഡിയോ പൂർണമായി കാണുക. 

എപ്രകാരമാണ് അപ്‌ലോഡ് ചെയ്യേണ്ടതെന്നറിയാതെ നിരവധിയാളുകൾ പ്രയാസപ്പെടുന്നുണ്ട്. അതിനാലാണ് സ്വന്തം അനുഭവം മുൻ നിർത്തി ഈ വീഡിയോ തയ്യാറാക്കിയത്.

സസ്നേഹം 
പി.കെ അൻവർ നഹ

https://www.dha.gov.ae//en/covid19/Pages/mrneid.aspx

Short URL: https://bit.ly/dhaupdate


Post a Comment

0 Comments