Flash News

6/recent/ticker-posts

പാലക്കാട് ഹോട്ടലില്‍ തീപ്പിടിത്തം; രണ്ട് തൊഴിലാളികള്‍ മരിച്ചു..

Views


മണ്ണാർക്കാട് ഹിൽവ്യൂ ടവറിൽ  തീപിടുത്തം..രണ്ടു പേർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്.ഹിൽവ്യൂ ടവറിൽ പ്രവർത്തിക്കുന്ന മസാലി ഹോട്ടലിൽ നിന്നാണ് തീ പടർന്നത്.


മണ്ണാർക്കാട് : നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട ഉടൻ ജീവനക്കാർ കെട്ടിടത്തിലുണ്ടായിരുന്നവരെ വിവരമറിയിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഒരാളെ ഏറെ ശ്രമിച്ചാണ് ഫയർഫോഴ്സ് രണ്ടാം നിലയിൽ നിന്നും ഇറക്കിയത്. 

വീഡിയോ കാണുക👇


തീ അണച്ചതിനു ശേഷം അഞ്ചരയോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ തിരച്ചിലിനിടെ മൂന്നു പേരെ കൂടി കണ്ടെത്തി. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഇവർ കോട്ടക്കൽ സ്വദേശികളാണെന്നാണ് വിവരം. 


ഹിൽവ്യൂ ടവറിൻ്റെ അടിഭാഗമാണ് അഗ്നിക്കിരയായത്. വട്ടമ്പലം, പെരിന്തൽമണ്ണ, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫയർഫോഴ്സ് എത്താൻ ഒരുമണിക്കൂറോളം വൈകിയത് കൂടുതൽ നാശനഷ്ടത്തിന് ഇടയാക്കിയെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.


ഹിൽവ്യൂ ടവറിൽ പ്രവർത്തിക്കുന്ന മസാലി ഹോട്ടലിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.





Post a Comment

0 Comments