Flash News

6/recent/ticker-posts

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം; രക്ഷിതാവും വരനും ഉക്ഷപ്പെടെയുള്ളവര്‍ക്കെതിരെ കേസ്

Views
മലപ്പുറം: കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 9ന് പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍വെച്ചായിരുന്നു നിക്കാഹ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കരിവാരക്കുണ്ട് പൊലീസ് കുട്ടി പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയുടെയും വീട്ടുകാരുടെയും മൊഴി രേഖപെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ബാല വിവാഹ നിരോധന നിയമത്തിലുള്ളത്.

കേസുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. എന്നാല്‍ ഇത്തരം കേസുകളില്‍ ഇരയുടെ ഒരു വിവരവും പുറത്തുവിടാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടില്ല.


Post a Comment

0 Comments