Flash News

6/recent/ticker-posts

വാട്സ്‌ആപ്പിലും ഇനി ലൈക്കും റിയാക്ഷനും നല്‍കാം: പുതിയ ഫീച്ചര്‍ ഉടൻ

Views


ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് ലൈക്കും റിയാക്ഷനുകളും നല്‍കാന്‍ കഴിയുന്നത് പോലെ വാട്സ്‌ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്കും ലൈക്കും റിയാക്ഷനുകളും നല്‍കാനുള്ള ഫീച്ചര്‍ ഉടന്‍ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. വാട്സ്‌ആപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും, ഫെയ്സ്ബുക്ക് മെസഞ്ചറിലും സന്ദേശങ്ങള്‍ക്ക് റിയാക്ഷനുകള്‍ നല്‍കാനാവും. ഈ മെസേജുകളില്‍ ടാപ്പ് ചെയ്താല്‍ റിയാക്ഷനുകള്‍ ലഭ്യമാവും. സമാന രീതിയിലാവും വാട്സ്‌ആപ്പിലും റിയാക്ഷനുകള്‍ ലഭ്യമാവുക.

വാട്ട്‌സ്‌ആപ്പില്‍ സന്ദേശം ടാപ്പ് ചെയ്ത് പിടിച്ച്‌ അതില്‍ റിയാക്ഷന്‍ അറിയിക്കാവുന്ന തരത്തിലായിരിക്കും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ഏത് സന്ദേശത്തോട് ആണോ ഇത്തരത്തില്‍ പ്രതികരിക്കേണ്ടത് ആ സന്ദേശത്തില്‍ ടാപ്പ് ചെയ്താല്‍ വിവിധ റിയാക്ഷനുകളുടെ ഇമോജികള്‍ പ്രത്യക്ഷപ്പെടും. അതില്‍ ഒരു ഇമോജി തിരഞ്ഞെടുത്ത് പ്രതികരണം അറിയിക്കാന്‍ സാധിക്കും.

വാട്സ്‌ആപ്പിന്റെ പുറത്തിറങ്ങാനിരിക്കുന്ന പതിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഡബ്ല്യുഎബീറ്റ ഇന്‍ഫോ എന്ന ബ്ലോഗിലാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങലുള്ളത്. സന്ദേശങ്ങള്‍ക്ക് തൊട്ടുതാഴെ റിയാക്ഷന്‍ ഇമോജികള്‍ കാണുന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ടും ഡബ്ല്യുഎബീറ്റ ഇന്‍ഫോയുടെ പുതിയ ബ്ലോഗ്പോസ്റ്റിലുണ്ട്.

ചാറ്റ് റിയാക്ഷന്‍ ഫീച്ചറുകള്‍ വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പുകളില്‍ ഒരു സന്ദേശത്തോടുള്ള പ്രതികരണങ്ങള്‍ ആ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും കാണാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

വാട്സ്‌ആപ്പിലെ ഈ ഫീച്ചര്‍ ഇപ്പോഴും പൂര്‍ണമായും വികസിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ഈ ഫീച്ചര്‍ അവതരിപ്പിക്കുമ്ബോള്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ ഉടന്‍ ലഭിക്കും.

സ്റ്റിക്കര്‍ ഹെയ്സ്റ്റ് എന്നറിയപ്പെടുന്ന ഒരു പുതിയ സ്റ്റിക്കര്‍ പാക്കും വാട്ട്‌സ്‌ആപ്പ് പുറത്തിറക്കി. നെറ്റ്ഫ്ലിക്സ് സീരീസായ ണി ഹെയ്സ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ റിലീസിനോട് അനുബന്ധിച്ചാണ് ഇത് പുറത്തിറക്കിയത്. 17 സ്റ്റിക്കറുകള്‍ ഈ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കില്‍ ഉള്‍പ്പെടുന്നു. വാട്ട്‌സ്‌ആപ്പില്‍ ലഭ്യമായ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സ്റ്റിക്കര്‍ ഹെയ്സ്റ്റ് പായ്ക്ക് നേരിട്ട് ലഭിക്കും.




Post a Comment

0 Comments