Flash News

6/recent/ticker-posts

ദുരന്തം വിതക്കാനൊരുങ്ങി മുട്ടുംപുറം ഫ്യൂസ് ബോക്സ്..!

Views
വേങ്ങര: അധികൃതർ ഗൗനിച്ചില്ലെങ്കിൽ വേങ്ങര കണ്ണമംഗലം പന്ത്രണ്ടാം വാർഡിൽ മുട്ടുംപുറത്തെ ഫ്യൂസ് ബോക്‌സിൽ നിന്നും നാളെകളിൽ ദുരന്തങ്ങൾ കേൾക്കേണ്ടി വരും.റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ഫ്യൂസ് ബോക്സ് വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീതി പരത്തുകയാണ്.തുരുമ്പെടുത്ത് ദ്രവിച്ച രീതിയിലുള്ള ഇതിനടുത്തായി ഓട്ടോസ്റ്റാൻ്റും മത്സ്യക്കച്ചവടവും നടക്കുന്നതിനാൽ മുതിർന്നവരും കുട്ടികളും മുൾമുനയിലാണ്. കെ എസ് ഇ ബി അധികൃതരെ നിരവധി തവണ കാര്യഗൗരവം ധരിപ്പിച്ചെങ്കിലും ഉടനെ ശരിയാക്കാമെന്ന സ്ഥിരമൊഴി മാത്രമാണ് ലഭിക്കുന്നത്. മനുഷ്യജീവനുകൾ അല്ലെങ്കിലും ഈ ഫ്യൂസ് ബോക്സിൽ നിന്ന് ഷോക്കേറ്റ് ഇതുവരെ അഞ്ച് പൂച്ചകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്ന് മുട്ടുംപുറം ജനകീയ കൂട്ടായ്മ വേങ്ങര പോപ്പുലർ ന്യൂസിനോട് പറഞ്ഞു. ഈ മിണ്ടാപ്രാണികളുടെ മരണത്തിന് ഉത്തരവാദി ഈ ദുരന്തങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ തന്നെയാണ്.
      മഴയും കാറ്റും കൊണ്ടുണ്ടാക്കുന്ന അപകടങ്ങളിൽ വൈദ്യുതി വിഛേദിക്കാൻ വേണ്ടി ഫ്യൂസ് അഴിക്കാനും കറണ്ടില്ലാത്ത ഘട്ടങ്ങളിൽ കെ എസ് ഇ ബി അധികൃതർ എത്തിപ്പെടാൻ വൈകുന്ന സമയങ്ങളിൽ ഫ്യൂസ് കെട്ടാനും നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഏറെയാണ്.ഇതിന് ഉടൻ പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നും മുട്ടുംപുറം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.


Post a Comment

1 Comments

  1. danger അവസ്ഥയാണ് ,മാറ്റേണ്ടത്‌ വളരെ അത്യാവശ്യമാണ്

    ReplyDelete