Flash News

6/recent/ticker-posts

വാക്സിനെടുത്ത ഇന്ത്യക്കാർക്ക് നാല് , എട്ട് ദിവസങ്ങളിൽ പി.സി.ആർ നിർബന്ധം

Views
അബുദാബി : ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യു.എ.ഇയിൽ എത്തുന്ന വാക്സിൻ എടുത്ത താമസവിസക്കാർ നാല് , എട്ട് ദിവസങ്ങളിൽ പി.സി.ആർ പരിശോധന എടുക്കണം . രണ്ടു ഡോസ് വാക്സിൻ എടുത്തവരാണെങ്കിൽ ക്വാറന്റൻ ഇല്ല . വാക്സിൻ എടുക്കാത്ത താമസ , സന്ദർശക വിസക്കാർ ഒൻപതാം ദിവസം പി.സി.ആർ എടുക്കണം . ഫലം നെഗറ്റീവാണെങ്കിൽ 10 -ാം ദിവസം പുറത്തിറങ്ങാം . യു.എ.ഇ അംഗീകരിച്ച് വാക്സിനെടുത്ത് സന്ദർശക വിസയിലെത്തുന്ന ഇന്ത്യക്കാർക്ക് ആറാം ദിവസമാണ് പി.സി.ആർ പരിശോധന . സന്ദർശക വിസക്കാർക്ക് രജിസ്റ്റർ ചെയ്ത മൊബൈലിൽ സന്ദേശം ലഭിക്കും . താമസ വിസക്കാർ അൽഹാസൻ ആപ്പിലാണ് നോക്കേണ്ടത് . യു.എ.ഇയിൽ തിരിച്ചെത്തുന്ന താമസ വിസക്കാർ വിമാനത്താവളത്തിലെ പരിശോധന കഴിയുന്നതോടെ അൽഹാസനിൽ പച്ച തെളിയും .


Post a Comment

0 Comments