Flash News

6/recent/ticker-posts

വാക്സിനെടുത്തവരെ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി അബുദാബി

Views
വാക്സിനെടുത്തവരെ 
ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി
 അബുദാബി

അബുദാബി: കോവിഡ് വാക്സിനെടുത്തവരെ അബുദാബി ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി. അബുദാബിയിൽ എത്തുന്ന എല്ലാത്തരം വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.

സെപ്റ്റംബർ അഞ്ചു മുതൽ ഇത് നിലവിൽവരും. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിലെ വാക്സിനെടുക്കാത്തവർക്ക് അബുദാബിയിലെത്തിയാൽ 10 ദിവസം ക്വാറന്റീനുണ്ടാകും. ഇവർ രാജ്യത്തെത്തിയാൽ 4, 8 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണം. പുതുതായി നൽകിയ വിസകളിൽ യുഎഇയിലെത്താൻ ജിഡിആർഎഫ്എ ഐസിഎ അനുമതി ആവശ്യമില്ല.


Post a Comment

0 Comments