Flash News

6/recent/ticker-posts

ഇന്ന് Sep 10 വിനായക ചതുർത്ഥിവിനായക ചതുർത്ഥിയുടെ പ്രാധാന്യം

Views
ഇന്ന് Sep 10 വിനായക ചതുർത്ഥി
വിനായക ചതുർത്ഥിയുടെ പ്രാധാന്യം 

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തെ ചതുർത്ഥി നാൾ ഗണപതി ഭഗവാന്റെ ജന്മദിനമാണ്. ശുക്ല ചതുർത്ഥിയ്ക്ക് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഭഗവാൻ ജനിച്ചെന്നതാണ് പറയുന്നത്. വിനായക ചതുർത്ഥി ദിവസം വ്രതം അനുഷ്ഠിച്ചാൽ ഗണപതി ഭഗവാന്റെ അനുഗ്രഹം ഏറെയുണ്ടാകും. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി.ഭഗവാൻ ഏറെ സന്തോഷ വാനായി കാണുന്ന ദിവസം. ഈ ദിവസം ഗണേശ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന ഏതൊരു കാര്യവും ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതായി മാറും. വിനായ ചതുർത്ഥിയുടെ തലേന്നാൾ ഒരിക്കൽ അനുഷ്ഠിക്കണം എണ്ണ തേച്ചു കുളിപകലുറക്കം എന്നിവ പാടില്ല. ചതുർത്ഥി ദിവസം അതിരാവിലെ എഴുന്നേറ്റ് സൂര്യോദയത്തിന് മുമ്പ് കുളി കഴിഞ്ഞ് കിഴക്കോട്ട് തിരിഞ്ഞു നിന്ന് 108 പ്രാവശ്യം ഗണേശ മന്ത്രം ജപിക്കണം.രാവിലെ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തണം അന്നേ ദിവസം ഭഗവാന് പ്രിയപ്പെട്ട മുക്കുറ്റി പുഷ്പാഞ്ജലി കറുകമാല പഴമാല മോദകം ഉണ്ണിയപ്പം അട വഴിപാട് കഴിക്കുന്നത് ഉത്തമമാണ്. അന്നേ ദിവസം സമ്പൂർണ്ണ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമാണ് പറ്റാത്തവർ ഒരിയ്ക്കൽ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഇഷ്ട കാര്യസിദ്ധിയ്ക്ക് ചതുർത്ഥി വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്. ഗണപതി ഭഗവാന്റെ മൂലമന്ത്രമായ ഗം ഗണപതായേ നമ പല പ്രാവശ്യം ജപിക്കുക. ചതുർത്ഥി വ്രതം കൃത്യമായി അനുഷ്ഠിച്ചാൽ അടുത്ത ഒരു വർഷം എല്ലാം വിഘ്നങ്ങളിൽ നിന്നും ഭഗവാൻ നമ്മെ കാത്തുരക്ഷിക്കും.വിനായക ചതുർത്ഥി നാളിൽ ഗണേശ വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പൂജിക്കുന്നു. താമര കറുക തുടങ്ങിയ അന്നേ ദിവസം പൂജയ്ക്കായി ഉപയോഗിക്കുന്നു. ഭഗവാന് എറ്റവും പ്രിയപ്പെട്ട മോദകം പ്രത്യേകം നിവേദിക്കുന്നു. കളിമണ്ണില്ലോ പ്ലാസ്റ്റർ ഓഫ് പാരീസിലോ ഉണ്ടാക്കിയ ഗണേശന ഭഗവാന്റെ  വിഗ്രഹം ആ ദിവസം വൈകിട്ടോ മൂന്ന് അഞ്ച് എഴ് ഒൻപത് ദിവസങ്ങൾ വരെ പൂജിച്ച ശേഷമോ പുഴയിലോ കായലിലോ സമുദ്രത്തിലോ ആഘോഷങ്ങളോടെ ഒഴുക്കുന്നു. വിനായക ചതുർത്ഥിയെ ഉണ്ടായതിനെക്കുറിച്ച് പല ഐതിഹ്യകഥകളും പറഞ്ഞു കേൾക്കുന്നുണ്ട് അതിൽ ഒന്ന് ഇപ്രകാരമാണ് മകൻ നന്നായി നൃത്തം ചെയ്യുമെന്നറിഞ്ഞ അച്ഛനും അമ്മയും (മഹാദേവനും പാർവ്വതി ദേവിയും) മകന്റെ നൃത്തം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു.  ഭഗവാൻ മാതാപിതാക്കൾക്ക് കാണാൻ മനോഹരമായി നൃത്തം ചെയ്തു.മകന്റെ നൃത്തം കണ്ട സന്തോഷത്താൽ മഹാദേവനും പാർവ്വതി ദേവിയും ഉണ്ണിക്ക് വയറു നിറയെ മോദകം സമ്മാനിച്ചു. ഉടലിനു ചേരാത്ത തലയും കൈകളും വയറുമുള്ള ഗണപതി ഭഗവാന്റെ നൃത്തം കണ്ട് ആകാശത്തിരുന്ന് ചന്ദ്രൻ കളിയാക്കി ചിരിച്ചു. ക്രുദ്ധനായ ഭഗവാൻ ചന്ദ്രനെ ശപിച്ചു.നിന്നെ ഈ ദിവസം നോക്കുന്നവർക്ക് ആ ഒരു വർഷം സങ്കടമായിരിക്കട്ടേ ( ഈ കഥയിൽ മറ്റൊന്നു പറയുന്നുണ്ട് അച്ഛനും അമ്മയും കൊടുത്ത മോദകം ഗണേശൻ വയറു നിറയെ കഴിച്ചു. സന്തോഷത്താൽ കറങ്ങി നടക്കുന്നതിനിടയിൽ കഴിച്ചതൊക്കെ ശർദ്ധിച്ചു. ആരും കാണാതെ പുറത്തേയ്ക്കു പോന്നത് അതെപ്പടി അകത്താക്കി ഭഗവാൻ. ആരും കണ്ടില്ലെന്നു വിചാരിച്ചു ചെയ്ത പ്രവൃത്തി ചന്ദ്രൻ കാണുകയും കളിയാക്കി ചിരിക്കുകയും ചെയ്തത്രേ. അതിനാണ് ചന്ദ്രനെ ശപിച്ചതെന്നും പറയുന്നു.) ഇതൊന്നുമറിയാതെ വിഷ്ണുഭഗവാൻ ചന്ദ്രനെ നോക്കി.പീന്നീട് ഗണേശ ശാപം ചന്ദ്രനുണ്ടെന്നറിഞ്ഞ വിഷ്ണു ദേവന് വലിയ സങ്കടമായി.അദ് ദേഹം മഹാദേവന്റെ അടുത്ത് തന്റെ സങ്കടം ഉണർത്തിച്ചു. ഭഗവാൻ ഭയപ്പെടണ്ട ഇന്നത്തെ ദിവസം ഗണേശ വ്രതം അനുഷ്ഠിച്ചാൽ സങ്കടമെല്ലാം മാറുകയും ഇഷ്ട കാര്യസിദ്ധി ഉണ്ടാവുകയും ചെയ്യും. ഭഗവാൻ അങ്ങനെ ഗണേശ വ്രതം അനുഷ്ഠിക്കുകയും സങ്കടങ്ങളിൽ നിന്നും മുക്തി നേടുകയും ചെയ്തു. അതു കൊണ്ടാണ് ഗണേശ ചതുർത്ഥി നാളിൽ വ്രതം അനുഷ്ഠിച്ചാൽ മഹാപുണ്യമായി കരുതുന്നത് ഭഗവാന്റെ ജന്മദിനമായ ഈ ദിവസം ഭഗവാന്റെ മുന്നിൽ എത്തുന്ന ഏതു കാര്യത്തിനും പരിഹാരമുണ്ടാകും ക്ഷിപ്രപ്രസാദിയായ ഭഗവാൻ ഭക്തർക്ക് ഏറ്റവും അനുഗ്രഹം ചൊരിയുന്ന ദിവസമാണ് വിനായക ചതുർത്ഥി നാൾ. ഭഗവാന് പല പേരുകൾ ഉണ്ട് നു റ്റെട്ടോളം പേരുകളിൽ ഭഗവാൻ അറിയപ്പെടുന്നു ഗണേശൻ വിനായകൻ പിള്ളയാർ എകദന്തൻ ലംബോധരൻ ഈ പേരുകളിൽ ഭഗവാനെ വന്ദിക്കുമ്പോൾ ഭഗവാന് ഏറെ പ്രിയപ്പെട്ടതാകുന്നു. ഭഗവാന്റെ നാമങ്ങൾ ജപിക്കാൻ സാധിക്കാത്തവർ ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും ഈ ദിവസം കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ആ ഭഗവദ് ചൈതന്യത്തെ മനസ്സിൽ ആവാഹിച്ച് ഗം ഗണപതായേ നമ: എന്നു ചൊല്ലുക ഭഗവാന്റെ മൂലമന്ത്രമാണിത്. 

ഓം ഗണേശായ നമ:

ഗണപതിയുടെ രൂപ വർണ്ണന
മഹാഗണപതിയുടെ രൂപത്തിന്റെ 
ഓരോരോ ഭാഗത്തിനും
 അതിന്റേതായ പ്രത്യേകതകളും അർത്ഥവുമുള്ളതായാണ് കണക്കാക്കുന്നത്.

ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു

ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു
സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.
ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ സൂചിപ്പിയ്ക്കുന്നു.
നാലു കയ്യുകൾ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.
കയ്യിലുള്ള മഴു ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകൾ ഉടലെടുക്കുക
ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലിൽ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
സാധകന് അഭയം നൽകുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.

പദ്മം ധ്യാനത്തിലെ ഒരു ഉയർന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയർന്ന അവസ്ഥയായി സനാതന ദർശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്

ഓംകാര സ്വരൂപം

മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്. കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം.ഗാണപത്യന്മാർക്ക് ഗണപതി പൂർണ്ണ പരബ്രഹ്മ രൂപമാണ്. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്


Post a Comment

0 Comments