Flash News

6/recent/ticker-posts

ഒൿടോബർ 01അന്താരാഷ്ട്ര വൃദ്ധദിനം

Views


ഒൿടോബർ 01

അന്താരാഷ്ട്ര വൃദ്ധദിനം


1950-ല്‍ ലോകത്ത് 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000-ല്‍ ഇത് മൂന്നു മടങ്ങായി വര്‍ദ്ധിച്ച് 60 കോടിയായി. 2025-ല്‍ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരുമെന്നാണ് അനുമാനിക്കുന്നത്.

1982-ലെ വാര്‍ദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തര്‍ദേശീയ കര്‍മ്മപദ്ധതി ഐക്യരാഷ്ട്രസഭ അംഗീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 1990 ഡിസംബര്‍ പതിനാലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്.1991 ഒക്ടോബര്‍ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

മാഡ്രിക് അന്തര്‍ദേശീയ കര്‍മ്മപദ്ധതി 2002-ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ചിരുന്നു. സമൂഹത്തിലെ കര്‍മ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിര്‍ത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ചകള്‍ നടന്നത്. വൃദ്ധരുടെ ജീര്‍ണിപ്പ്, ദുരുപയോഗം എന്നിവക്കെതിരെ ബോധവല്‍ക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സര്‍ക്കാരുകള്‍ എത്രത്തോളം എത്തിച്ചേര്‍ന്നു എന്ന് വിലയിരുത്താന്‍ ഉള്ള അവസരവുമാണ് ഒക്ടോബര്‍ ഒന്നിലെ അന്താരാഷ്ട്ര വൃദ്ധദിനം.

Post a Comment

0 Comments