Flash News

6/recent/ticker-posts

മുല്ലപ്പെരിയാർ: ജലനിരപ്പ് 138 അടിയും കടന്നു.!നാളെ ഡാം തുറക്കും

Views


കു​മ​ളി:മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138 അ​ടി കടന്നു,ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം നാളെ തുറക്കേണ്ടി വരുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു സ്ഥിതി വിലയിരുത്താൻ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാറിലേക്ക്

138.05 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. സെ​ക്ക​ൻ​ഡി​ൽ 5800 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്പോ​ൾ 2300 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​ക്കു​ന്ന​ത്.
ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഡാം ​തു​റ​ക്കും. ത​മി​ഴ്നാ​ട് ഇ​ക്കാ​ര്യം കേ​ര​ള​ത്തെ അ​റി​യി​ച്ചി​രു​ന്നു.
ഡാം ​തു​റ​ക്കു​ന്ന​തി​ന് മു​ന്‍​പാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ കേ​ര​ളം ഇ​തി​നോ​ട​കം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​നം സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ശ​നി​യാ​ഴ്ച മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെയാണ് കേ​ര​ള​ത്തി​നു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചത്



Post a Comment

0 Comments