Flash News

6/recent/ticker-posts

പൂനെ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബര്‍ 16 മുതല്‍ 29 വരെ അടച്ചിടും

Views

പൂനെ: പൂനെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മാണ പ്ര വൃത്തികള്‍ക്കായി താല്‍കാലികമായി അടച്ചിടുന്നു. 14 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഒക്ടോബര്‍ 16 മുതല്‍ 29 വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് ഒഫീഷ്യല്‍ ട്വിറ്റെര്‍ ഹാന്‍ഡിലൂടെ അറിയിച്ചു.

ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ് (ഐ എ എഫ്) റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്. ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ച നിര്‍മാണ പ്രവൃത്തികള്‍ നീണ്ടുപോകുകയായിരുന്നുവെന്നും ഈ മാസം പ്രവൃത്തികള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.


Post a Comment

0 Comments