Flash News

6/recent/ticker-posts

കോട്ടക്കലിൽ പീഡനത്തിന് ഇരയായ 17 കാരി പ്രസവിച്ചു: അയല്‍വാസി അറസ്റ്റിലൽ

Views
വീട്ടുകാർ അറിയാതെയാണ് പെൺകുട്ടി മുറിയിൽ പ്രസവിച്ചത്.വീട്ടുകാർ അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം.സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. വിവാഹ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മലപ്പുറം: പീഡനത്തിനിരയായ 17കാരി പരസഹായമില്ലാതെ പ്രസവിച്ചു. യൂട്യൂബ് നോക്കിയാണ് പ്ലസ്ടൂ വിദ്യാർത്ഥിനി പ്രസവരീതി മനസിലാക്കിയത്. മലപ്പുറം കോട്ടക്കലിലാണ് സംഭവം. 

വീട്ടുകാർ അറിയാതെയാണ് പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. ഈ മാസം 20നാണ് സംഭവം നടക്കുന്നത്. മൂന്ന് ദിവസത്തോളം പെൺകുട്ടി വിവരം വീട്ടിൽ മറച്ചുവെച്ചു. ശേഷം 23-ാം തീയതിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടേയും കുഞ്ഞിന്റേയും ആരോഗ്യ നില തൃപ്തികരമാണ്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മയ്‌ക്ക് കാഴ്‌ച്ചക്കുറവുണ്ട്. വീട്ടിലെ സാഹചര്യമാണ് പെൺകുട്ടിയെ ഇങ്ങനെയൊരു സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് ശിശുക്ഷേമ വകുപ്പിന്റെ വിലയിരുത്തൽ.

പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെയ്‌ക്കുകയായിരുന്നു. പിതാവ് രാത്രി ജോലിയ്‌ക്ക് പോകും. പകൽ സമയം കൂടുതലും ഉറക്കമായിരിക്കും. ഇത് മറയാക്കി അയൽവാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. വിവാഹ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.



Post a Comment

0 Comments