Flash News

6/recent/ticker-posts

ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ ആഘോഷിക്കുന്ന ഒരു സംഭവമാണ് ഗാന്ധിജയന്തി . ഇത് എല്ലാ വർഷവും ഒക്ടോബർ 2 ന് ആഘോഷിക്കപ്പെടുന്നു,

Views

ഇന്ന് ഒക്ടോബര്‍ 2
ഗാന്ധി ജയന്തി,,

രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ഗാന്ധിജിയെന്ന പേരില്‍ അറിയപ്പെട്ടു. ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.

ഗാന്ധിജിയെക്കുറിച്ച് കൂടുതല്‍ അറിയണ്ടെ?....

ജനനം
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.

ദക്ഷിണാഫ്രിക്കന്‍ ജീവിതം
ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്‍െറ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം തുടങ്ങി. 1906ല്‍ ഗാന്ധിജി തന്‍െറ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്മെന്‍റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.
പുസ്തകങ്ങള്‍
ഗാന്ധിജി ദക്ഷിണാഫ്രിക്കന്‍ ജീവിതത്തില്‍ മികച്ച ഒരു വായനക്കാരനായി മാറി. അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പുസ്തകം ജോണ്‍ റസ്കിന്‍െറ അണ്‍ടു ദ ലാസ്റ്റ് ആയിരുന്നു. എന്നാല്‍, ടോള്‍സ്റ്റോയ് ആണ് ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. 1910ല്‍ ജൊഹാനസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ്ഫാം തുടങ്ങി.
ജയില്‍വാസം
ഗാന്ധിജിയുടെ ആദ്യ ജയില്‍വാസം ദക്ഷിണാഫ്രിക്കയില്‍നിന്നായിരുന്നു. കറുത്ത വര്‍ഗക്കാരുടെ നീതിനിഷേധത്തിനെതിരെയാണ് ഗാന്ധിജി ആദ്യമായി ശബ്ദമുയര്‍ത്തിയത്. ജൊഹാനസ് ബര്‍ഗില്‍വെച്ചായിരുന്നു ആദ്യ ജയില്‍ വാസം അനുഷ്ഠിച്ചത്.
പ്രവാസി ദിനം
ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് 1915 ജനുവരി ഒമ്പതിനാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നത്. അതിനാല്‍, ജനുവരി ഒമ്പത് പ്രവാസി ദിനമായി ആചരിക്കുന്നു. 1915ല്‍തന്നെ അഹ്മദാബാദിനടുത്ത് കൊമ്മ്റാബില്‍ ആദ്യ സത്യഗ്രഹ ആശ്രമം സ്ഥാപിച്ചു.
രാഷ്ട്രീയത്തിലേക്ക്
ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മക്കെതിരെ പോരാടാനുള്ള ഉറച്ച മനസ്സുമായാണ് ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതം സജീവമായത്. 1917 ചമ്പാരന്‍ സമരം നടത്തി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹമായിരുന്നു ചമ്പാരന്‍. നീലം കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ചമ്പാരന്‍ സത്യഗ്രഹം വലിയ കോളിളക്കങ്ങളുണ്ടാക്കി. ചമ്പാരന്‍ ഇപ്പോള്‍ ബിഹാര്‍ സംസ്ഥാനത്താണ്.
ആദ്യ നിരാഹാരം
ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം 1918ലാണ്. അഹ്മദാബാദിന്‍െറ മില്‍ സമരവുമായി ബന്ധപ്പെട്ടായിരുന്നു. തുടര്‍ന്ന് ഖേഡ സത്യഗ്രഹവും നടത്തി. 1917ലാണ് ഗാന്ധിജിയെ ഇന്ത്യയില്‍ ആദ്യമായി അറസ്റ്റ് ചെയ്തത്.
ബഹുമതി വേണ്ട
പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ 1919 ഏപ്രില്‍ 13ന് നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയ കൈസര്‍-ഇ-ഹിന്ദ് ബഹുമതി അവര്‍ക്കുതന്നെ തിരിച്ചുനല്‍കി.
നിസ്സഹകരണം
ബ്രിട്ടീഷുകാരുടെ എല്ലാ നടപടികളോടും സഹകരിക്കാതിരിക്കാന്‍ ഗാന്ധിജി കണ്ടെത്തിയ സമരമാര്‍ഗമായിരുന്നു നിസ്സഹകരണം. രാജ്യവ്യാപകമായി വന്‍ സ്വീകാര്യതയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 1922ല്‍ നടന്ന ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് നിസ്സഹകരണ സമരം ഗാന്ധിജി പിന്‍വലിച്ചു.
ഗാന്ധിജിയും കേരളവും
ഗാന്ധിജി ആകെ അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. 1920ല്‍ കോഴിക്കോടാണ് ആദ്യ പ്രസംഗം നടന്നത്. ഗാന്ധിജി ഇടപെട്ട ആദ്യ സത്യഗ്രഹ സമരം 1924ലെ വൈക്കം സത്യഗ്രഹമായിരുന്നു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ ‘ആധുനിക കാലത്തെ അദ്ഭുത സംഭവം’ എന്നു വിശേഷിപ്പിച്ചതും ഗാന്ധിജിയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍
കര്‍ണാടകയിലെ ബെല്‍ഗാമില്‍ 1924ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഗാന്ധിജി പ്രസിഡന്‍റായത്. ഗാന്ധിജി അധ്യക്ഷത വഹിച്ച ആദ്യ സമ്മേളനവും ബെല്‍ഗാമിലായിരുന്നു.
ദണ്ഡിയാത്ര
1930 മാര്‍ച്ച് 12നാണ് ഗാന്ധിജി തന്‍െറ ദണ്ഡിയാത്ര ആരംഭിച്ചത്. ഗാന്ധിജിയുടെ 61-ാം വയസ്സിലായിരുന്നു ഈ സമരം. 78 അനുയായികള്‍ ഈ യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1930 ഏപ്രില്‍ ആറിന് ദണ്ഡി കടപ്പുറത്ത് ഉപ്പുനിയമം ലംഘിച്ച് ഉപ്പ് കുറുക്കി. 1931ല്‍ ഗാന്ധി-ഇര്‍വിന്‍ സന്ധി നടന്നു.
വട്ടമേശ സമ്മേളനങ്ങള്‍
1930, 31, 32 വര്‍ഷങ്ങളിലായി മൂന്ന് വട്ടമേശ സമ്മേളനങ്ങളാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അധ്യക്ഷതയില്‍ ലണ്ടനില്‍ നടന്നത്. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യക്കാരന്‍ ബി.ആര്‍. അംബേദ്കറായിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി പങ്കെടുത്തത്. വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയപ്പോള്‍ ഗാന്ധിജി സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമനായിരുന്നു.
പ്രസിദ്ധീകരണങ്ങള്‍
എന്‍െറ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകമാണ് ഗാന്ധിജിയുടെ ആത്മകഥ. ഗുജറാത്തി ഭാഷയിലാണ് ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. മഹാദേവ് ദേശായി ഇത് ഇംഗ്ളീഷിലേക്ക് മൊഴി മാറ്റി. ബാല്യം മുതല്‍ 1920 വരെയുള്ള കാലഘട്ടമാണ് ആത്മകഥയില്‍ പ്രധാനമായും ഉള്ളത്. യേര്‍വാഡ ജയിലില്‍ വെച്ചാണ് ആത്മകഥ എഴുതിത്തുടങ്ങിയത്. നവജീവന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത്.
വിശേഷണങ്ങള്‍
ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറായിരുന്നു. ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നും വിശേഷിപ്പിച്ചു. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ വിളിച്ചു.
ഗാന്ധിയും കൂട്ടരും
ഗോപാലകൃഷ്ണഗോഖലെയാണ് ഗാന്ധിജിയുടെ രാഷ്ട്രീയഗുരു. നെഹ്റു ഗാന്ധിയുടെ രാഷ്ട്രീയ ശിഷ്യനും വിനോബ ഭാവെ ആത്മീയ ശിഷ്യനുമായിരുന്നു. സി. രാജഗോപാലാചാരിയാണ് ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. മെഡ്ലിന്‍ സ്ളാഡ് എന്ന മീരാബഹനാണ് ഗാന്ധിശിഷ്യ. ഭഗവത്ഗീത തന്റെ അമ്മയാണെന്ന് ഗാന്ധിജി പറഞ്ഞു.
ഗാന്ധി’ സിനിമ
റിച്ചാര്‍ഡ് ആറ്റന്‍ ബറോ സംവിധാനം ചെയ്ത സിനിമയാണ് ‘ഗാന്ധി’. ഇതില്‍ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് ബെന്‍കിങ്സിമിക്കാണ്. മഹാത്മാ എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തത് വിതല്‍ ഭായ് ജാവേരിയാണ്.
‘ഗാന്ധി’ പുസ്തകങ്ങള്‍
ഐ ഫോളോ ദി മഹാത്മാ-കെ.എം. മുന്‍ഷി
ലൈഫ് ഓഫ് ഗാന്ധി -ലൂയി ഫിഷര്‍
ഇന്‍സെര്‍ച് ഓഫ് ഗാന്ധി -റിച്ചാര്‍ഡ് ആറ്റന്‍ബറോ
വെയിറ്റിങ് ഓഫ് ദി മഹാത്മാ -ആര്‍.കെ. നാരായണ്‍
ഗാന്ധിയുടെ മരണം
1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. അന്ന് വെള്ളിയാഴ്ചയായിരുന്നു. നാഥൂറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തനാണ് അദ്ദേഹത്തെ കൊന്നത്. 79ാം വയസ്സിലായിരുന്നു അത്. ആ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഗാന്ധി വധക്കേസിലെ പ്രതികളെ 1949ല്‍ തൂക്കിക്കൊന്നു. അംബാല ജയിലില്‍വെച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ആത്മാചരണ്‍ അഗര്‍വാള്‍ എന്ന ന്യായാധിപനാണ് ഗാന്ധി വധക്കേസിലെ വിധി പ്രസ്താവിച്ചത്.


⛓️ ഗാന്ധി.
🛡️ popular news.

Gandhi Quiz (ഗാന്ധി ക്വിസ്)

 in Malayalam |LP, UP, HS|2021
 

ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്?

മഹാത്മാഗാന്ധി

ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്?

സുഭാഷ് ചന്ദ്ര ബോസ്

ഗാന്ധിജിയുടെ ജന്മദിനം എന്നാണ്?

1869 ഒക്ടോബർ 2

ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ്?

പോർബന്തർ (ഗുജറാത്ത്)

ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?

മോഹൻദാസ് കരംചന്ദ് ഗാന്ധി

ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്താണ്?

കരംചന്ദ് ഗാന്ധി

ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്തായിരുന്നു?

പുത് ലിബായ്

കാബാ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?

കരംചന്ദ്ഗാന്ധി

ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം എന്തായിരുന്നു?

ദിവാൻ

ഗാന്ധിജിയുടെ മുത്തച്ഛൻ ആരാണ്?

ഉത്തംചന്ദ് ഗാന്ധി

ഗാന്ധിജി പ്രൈമറി പഠനം നടത്തിയത് എവിടെയാണ്?

രാജ്കോട്ടിൽ

ഗാന്ധിജിയുടെ പൂർണനാമം എന്താണ്?

മോഹൻദാസ് കരംചന്ദ് ഗാന്ധി

ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠന വിഷയം എന്തായിരുന്നു?

കണക്ക്

കുട്ടിക്കാലത്ത് ഗാന്ധിജിക്ക് ഉണ്ടായിരുന്ന ഓമനപ്പേര് എന്താണ്?

മോനിയ


ഗാന്ധിജിയുടെ ഇഷ്ട പ്രാർത്ഥനാഗീതമായ ‘വൈഷ്ണവ ജനതോ’ രചിച്ച ഗുജറാത്തി കവി?
നരസിംഹ മേത്ത

ഗാന്ധിജി വിവാഹം കഴിച്ച വർഷം?

1881

ഗാന്ധിജിയെ ഒറ്റയാൾ പട്ടാളം എന്ന് വിശേഷിപ്പിച്ചത്?

മൗണ്ട് ബാറ്റൻ പ്രഭു

ഗാന്ധിജി ആദ്യമായ ജയിൽശിക്ഷ അനുഭവിച്ചത് എവിടെ വച്ചായിരുന്നു?

ജോഹന്നാസ്ബർഗ്

ഗാന്ധിജി ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

അയ്യങ്കാളി

‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്ഷേത്രപ്രവേശന വിളംബരം

ദേശ സ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

സുഭാഷ് ചന്ദ്ര ബോസ്

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?

ചമ്പാരൻ സത്യാഗ്രഹം (ബീഹാർ 1917)

ഗാന്ധിജിയുടെ നാല് പുത്രന്മാർ ആരെല്ലാം?

ഹരിലാൽ, മണിലാൽ, രാമദാസ്, ദേവദാസ്

ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

രാജ് ഘട്ട്

ഗാന്ധിജിയുടെ ദണ്ഡിയാത്ര ആരംഭിച്ച വർഷം തിയ്യതി?

1930 മാർച്ച് 12

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച വർഷം തീയതി?

1942 ആഗസ്റ്റ് 9

ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്?

സി രാജഗോപാലാചാരി

ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിശേഷിപ്പിച്ചത് ആര്?

രവീന്ദ്രനാഥ ടാഗോർ

2007-ൽ പുറത്തിറങ്ങിയ ടൈം മാഗസിന്റെ ഒരു ലക്കത്തിൽ കവർസ്റ്റോറി ‘മനുഷ്യർ നന്മയുള്ളവരും തിന്മ ചെയ്യുന്നവരൊക്കെ ആകുന്നത് എങ്ങനെ’ എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു. ഈ മാഗസിന്റെ കവർചിത്രത്തിൽ നന്മയെ പ്രതിനിധാനം ചെയ്തും തിന്മയെ പ്രതിനിധാനം ചെയ്തും രണ്ടു വ്യക്തികളുടെ മുഖം നൽകിയിരുന്നു. ആരെല്ലാമായിരുന്നു അവർ?

ഗാന്ധിജിയും ഹിറ്റ്ലറും

സരോജിനി നായിഡുവിനെ ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് വിശേഷിപ്പിച്ചത് ആര്?

ഗാന്ധിജി


‘ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്?

ബാലഗംഗാധര തിലക്

ഗാന്ധി രക്തസാക്ഷി ദിനം എന്ന്?

1948 ജനുവരി 30

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ഇന്ത്യൻ ഒപ്പീനിയൻ

ഗാന്ധിജിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചതാര്?

വിൻസ്റ്റൻ ചർച്ചിൽ

ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത്?

ലിയോ ടോൾസ്റ്റോയ്

‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്?
കെ കേളപ്പൻ

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?

ഗോപാലകൃഷ്ണ ഗോഖലെ

ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ഏത്?

ചമ്പാരൻ സത്യാഗ്രഹം (1917 -ൽ ബീഹാർ)

1940 ഡിസംബർ 24-ന് സമാധാനത്തിന്റെ പാതയിലേക്ക് വരുവാനപേക്ഷിച്ച് ‘പ്രിയ സുഹൃത്തേ ‘ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജി കത്തെഴുതിയത് ആർക്ക്?

ഹിറ്റ്ലർക്ക്

ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത് എന്നാണ്?

1915 ജനുവരി 9

ഗാന്ധിജിയുടെ അപരനാമം എന്താണ്?

ബാപ്പുജി

കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം എവിടെയാണ്?

പയ്യന്നൂർ

‘ഓത്താഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്?

ഉത്തംചന്ദ് ഗാന്ധി

സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?

168 ദിവസം

ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?

ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന്

ഗാന്ധിജി ഹിറ്റ്ലർക്കയച്ച കത്തുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമ?

‘മൈ ഫ്രണ്ട് ഹിറ്റ്ലർ‘ (ഇത് ഇന്ത്യയിൽ റിലീസ് ചെയ്തിരിക്കുന്നത് ‘ഗാന്ധി റ്റു ഹിറ്റ്ലർ’എന്ന പേരിലാണ്)

ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം എന്നാണ്?

1920 ആഗസ്റ്റ് 18

ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും പാടിയ ഗാനം ഏത്?

രഘുപതി രാഘവ രാജാറാം

ഉപ്പുസത്യാഗ്രഹം നടന്ന വർഷം എന്നാണ്?

1930

ബാപ്പു, മഹാത്മ എന്നിങ്ങനെ ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരാണ്?

രവീന്ദ്രനാഥ ടാഗോർ

1931 സെപ്തംബർ 22ന് ലണ്ടനില കാണിങ്‌ ടൗണിലുള്ള ഡോ.ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി കണ്ട ലോക പ്രശസ്ത വ്യക്തി ആര്?

ചാർലി ചാപ്ലിൻ

ഗാന്ധിജി എത്ര തവണ കോൺഗ്രസ് പ്രസിഡണ്ട് ആയിട്ടുണ്ട്?

ഒരുതവണ

മഹാത്മാ ഗാന്ധിയെ കുറിച്ച് വള്ളത്തോൾ നാരായണമേനോൻ എഴുതിയ പ്രസിദ്ധമായ കവിത ഏതാണ്?

എന്റെ ഗുരുനാഥൻ

ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?

രാജ് ഘട്ട് (ഡൽഹി)

ഗാന്ധിജിയുടെ ജർമൻ സുഹൃത്തും ആർക്കിടെക്റ്റുമായ കെലൻബാക് 1907-ൽ ആഫ്രിക്കൻ-യൂറോപ്യൻ ശൈലികൾ സമന്വയിപ്പിച്ച് കൊണ്ട് നിർമ്മിച്ച വീട് ഇന്ന് ജോഹന്നാസ്ബർഗ് പൈതൃക സമ്പത്തിന്റെ ഭാഗമാണ്. ഗാന്ധിജിയുടെയും കെലൻബാക്കിന്റെയും മ്യൂസിയമാക്കി മാറ്റിയ ഈ വീടിന്റെ പേരെന്ത് ?

ക്രാൽ (ദി സത്യാഗ്രഹ ഹൗസ്)

സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആരാണ്?

മഹാത്മാഗാന്ധി

ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത്?

കീർത്തി മന്ദിർ

ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ കാരണക്കാരനായ വ്യവസായി

ദാദാ അബ്ദുള്ള

‘സത്യാഗ്രഹികളുടെ രാജകുമാരൻ’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

യേശുക്രിസ്തു

ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നടത്തിയ സത്യാഗ്രഹം

ചമ്പാരൻ സത്യാഗ്രഹം 1917

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം ഏത്?

അഹമ്മദാബാദ് മിൽ തൊഴിലാളി സമരം

ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്ന തീയതി ഏത്?

ജനവരി 9

ഓസ്കർ അവാർഡുകൾ ലഭിച്ച ഗാന്ധി എന്ന സിനിമയിൽ ഗാന്ധിയായി അഭിനയിച്ചത് ആര്?
ബെൻ കിംഗ്സ് ലി

ഓസ്കർ അവാർഡുകൾ ലഭിച്ച ഗാന്ധി എന്ന സിനിമയിൽ ജിന്നയായി അഭിനയിച്ചത് ആര്?
അലിക് പദംസി

ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏത്?

പീറ്റർ മാരിറ്റ് സ് ബർഗ് റെയിൽവേ സ്റ്റേഷൻ

ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്?

രണ്ടാം വട്ടമേശ സമ്മേളനം

വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി ഒപ്പം കൊണ്ടുപോയ മൃഗം ഏത്?

ആട്

ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതി?

വാർധ വിദ്യാഭ്യാസപദ്ധതി

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ് ക്ക്‌ വിധേയമാക്കപ്പെട്ട വ്യക്തി ആര്?

നാതുറാം വിനായക് ഗോഡ്സെ

ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം?

അൺ ടു ദി ലാസ്റ്റ് (ജോൺ റസ്കിൻ)

ഗാന്ധിഗ്രാം സ്ഥാപിതമായത് എവിടെയാണ്?

മധുര

ലോക പ്രശസ്ത ആഡംബര പേന നിർമ്മാതാക്കളായ മോ ബ്ളാ 2009-ൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി സ്വർണം കൊണ്ട് നിർമ്മിച്ച ലിമിറ്റഡ് എഡീഷൻ പേനകൾ പുറത്തിറക്കുകയുണ്ടായി. ആ സീരീസിൽ എന്ത് കൊണ്ടാണ് 241 പേനകൾ മാത്രം പുറത്തിറക്കാൻ തീരുമാനിച്ചത് ?

ദണ്ടിയാത്രയിൽ ഗാന്ധിജി നടന്ന ദൂരം 241 മൈൽ ആയതിനാൽ

ചോർച്ചാ സിദ്ധാന്തം, മസ്തിഷ്ക സിദ്ധാന്തം എന്നിവ ആവിഷ്കരിച്ചതാര്?

ദാദാഭായി നവറോജി

ചർക്ക സംഘം സ്ഥാപിച്ച വർഷം ഏത്?

1925

“എനിക്ക് ഒരു കൾച്ചറേ അറിയൂ അതാണ് അഗ്രികൾച്ചർ” എന്ന് പ്രസ്താവിച്ചത് ആര്?

സർദാർ വല്ലഭായ് പട്ടേൽ

The Artic Home in ആരുടെ കൃതിയാണ്?

ബാലഗംഗാധര തിലക്

‘ബഹിഷ്കൃത ഹിതകാരിണി സഭ’ രൂപീകരിച്ചത് ആര്?

ബി ആർ അംബേദ്കർ

ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗത്വം രാജിവെച്ച മലയാളി?

സി ശങ്കരൻ നായർ

വർണവിവേചനത്തിനെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും വർണ വിവേചനത്തിനിരയായവരെ സഹായിക്കാൻ പണം സ്വരൂപിക്കുന്നതിനുമായി ഗാന്ധിജി ആരംഭിച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക്‌ നൽകിയ പേരെന്തായിരുന്നു ?

പാസീവ് റെസിസ്റ്റേഴ്സ് സോക്കർ ക്ലബ്.

ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധിജി സന്ദർശിച്ച വർഷം? തീയതി?

1930 ജനുവരി 13

1931 സെപ്തംബർ 22ന് ലണ്ടനിലെ കാനിങ്‌ ടൗണിലെ സെക്ടർ റോഡിലെ ഡോ. ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി പരിചയപ്പെട്ട ലോക പ്രശസ്തൻ ആരായിരുന്നു?

ചാർലി ചാപ്ലിൻ

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങാനുള്ള തീരുമാനം എടുത്തത് എവിടെവെച്ച് എന്ന്?

വടകര 1931 മെയ്

ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചെരുപ്പ് എന്നിവ ലേലത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ വ്യവസായി?

വിജയ് മല്യ

‘ദി മേക്കിങ് ഓഫ് മഹാത്മാ’ എന്ന സിനിമയുടെ സംവിധായകൻ ആര്?

ശ്യാം ബനഗൽ

1995- ൽ ഗാന്ധിജിയുടെ 125-മത് ജന്മദിനത്തിൽ ഭാരത സർക്കാർ ഏർപ്പെടുത്തിയ ഗാന്ധി സമാധാന പുരസ്കാരം ആദ്യമായി ലഭിച്ചത്?
ടാൻസാനിയൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ജൂലിയസ് നേരേരക്ക്‌

ഗാന്ധിജിയും ഗോഡ്സെയും എന്ന കവിതാ പുസ്തകം ആരുടേതാണ്?

എൻ വി കൃഷ്ണവാരിയർ

കുട്ടിക്കാലത്ത് ഗാന്ധിജിയുടെ സ്വഭാവത്തിൽ നിഴലിച്ചിരുന്ന പ്രധാന പാവം എന്താണ്?

ലജ്ജ

ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയത് എത്രാമത്തെ വയസ്സിലാണ്?

18 വയസ്സ്

ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്നാണ്?

ജനുവരി 30

ചരിത്രപ്രസിദ്ധമായ ദണ്ഡി യാത്രയ്ക്ക് തുടക്കം കുറിച്ചത് എപ്പോൾ?

1930 മാർച്ച് 12

ഗാന്ധിജിയുടെ പത്നിയുടെ പേര് എന്താണ്?

കസ്തൂർബാഗാന്ധി

ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?

മഹാദേവ് ദേശായി

എച്ച്. കെ മേവാദെ, പ്രകാശ് ആപ്തെ എന്നി ആർക്കിടെക്റ്റുകൾ ചേർന്ന് നിർമ്മിച്ച ആസൂത്രിത നഗരം?

ഗാന്ധിനഗർ (ഗുജറാത്തിലെ തലസ്ഥാനം)

ഗാന്ധിജിയുടെ 78 അനുയായികളും ഉപ്പു കുറുക്കാൻ ദണ്ഡികടപ്പുറത്ത്എത്തിച്ചേർന്നത് എന്നാണ്?

1930 ഏപ്രിൽ 5

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ മഹാൻ ആരാണ്?

മഹാത്മാഗാന്ധി

യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആരാണ്?

മഹാത്മാഗാന്ധി

ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു?

ഖിലാഫത്ത് പ്രസ്ഥാനം

ഇന്ത്യയുടെ വൃക്ഷ തലസ്ഥാനം എന്ന അറിയപ്പെടുന്ന നഗരം?

ഗാന്ധിനഗർ (ഗുജറാത്തിലെ തലസ്ഥാനം)

നേതാജി, രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നിങ്ങനെ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് ആരാണ്?

മഹാത്മാഗാന്ധി

ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമത്തിന്റെ പേര്?

ടോൾസ്റ്റോയി ഫാം

ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം ഏത്?

1893

ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏതായിരുന്നു?

പീറ്റർ മാരിറ്സ് ബർഗ് റെയിൽവേ സ്റ്റേഷൻ

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് എന്നാണ്?

1920

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം ഏത്?

ചൗരി ചൗരാ സംഭവം(1922)

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച പത്രം ഏതായിരുന്നു?

ഇന്ത്യൻ ഒപ്പീനിയൻ

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ ഉപവാസ സമരം ഏത്?

അഹമ്മദാബാദ് മിൽ സമരം

ഗാന്ധിജിയുടെ ജൻമ സ്ഥലമായ പോർബന്തർ മുൻപ് അറിയപ്പെട്ടിരുന്ന പേര്?
സുദാമാപുരി (കുചേലന്റെ മറ്റൊരു പേരായിരുന്നു സുദാമ)

ഗാന്ധിജി ആത്മകഥ എഴുതിയത് ഭാഷ ഏതു ഭാഷയിൽ?

ഗുജറാത്തി

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന?

നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്

പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരികെയെത്തിയ ദിവസം?

1915 ജനുവരി 9

ഗാന്ധിജി തന്‍റെ ‘ആത്മീയനിഘണ്ടു’ എന്നു വിശേഷിപ്പിച്ച ഗ്രന്ഥം? ഭഗവത്ഗീത

ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി തിരികെ കൊടുത്ത് ബഹുമതി ഏത്

കൈസർ ഇ ഹിന്ദ്

ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഏക മലയാളി ആര്?

ബാരിസ്റ്റർ ജി പി പിള്ള

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെക്സ്റ്റയിൽ മാർക്കറ്റുകളിലൊന്നായ ഗാന്ധിനഗർ മാർക്കറ്റ് എവിടെയാണ്?

ന്യൂഡൽഹിയിൽ

അമേരിക്കൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന വ്യക്തി?

മാർട്ടിൻ ലൂഥർ കിങ്

ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത്?

ലിയോ ടോൾസ്റ്റോയ്

ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏതായിരുന്നു?

രണ്ടാമത് വട്ടമേശസമ്മേളനം

ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരായിരുന്നു?

ജവഹർലാൽ നെഹ്റു

ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ-2 അന്തർ ദേശീയ അഹിംസ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുവാൻ തീരുമാനം എടുത്തത് ഏതു വർഷം?
2007 ജൂൺ 15-ന്

ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?

1869- 1921

ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

ഗാന്ധിജി സർവോദയ എന്ന പേരിൽ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകം?

അൺ ടു ദി ലാസ്റ്റ്

ഒക്ടോബർ 2 എന്ത് ദിനമായാണ് ആചരിക്കുന്നത്

അന്താരാഷ്ട്ര അഹിംസാ ദിനം

ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി UN ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

2007

ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ?

മഹാത്മാഗാന്ധി

ഗാന്ധിജിക്ക് പുറമേ ഒക്ടോബർ 2 ജന്മദിനമായ ഇന്ത്യൻ നേതാവ് ആര്?

ലാൽ ബഹദൂർ ശാസ്ത്രി

ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് “കൂടുതൽ നല്ലവൻ ആകുന്നത് നല്ലതല്ല” എന്ന് പറഞ്ഞ പ്രശസ്ത വ്യക്തി ആര്?

ബർണാഡ് ഷാ

‘മയ്യഴി ഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?

ഐ കെ കുമാരൻ മാസ്റ്റർ

ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം? സമ്മേളനം?

1924 ബൽഗാം സമ്മേളനം

ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?

തന്റെ രാഷ്ട്രീയ പരീക്ഷണശാല

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോടുള്ള പ്രതിഷേധ സൂചകമായി ബ്രിട്ടീഷുകാർ നൽകിയ മൂന്നു മെഡലുകളും ഗാന്ധിജി തിരിച്ചുനൽകി. ഏതൊക്കെയായിരുന്നു ആ മെഡലുകൾ?
കൈസർ ഇ ഹിന്ദ്, ബോർ യുദ്ധ മെഡൽ, സുല് യുദ്ധ മെഡൽ എന്നിവ

ഏതു സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് സർദാർ എന്ന പേര് കൂടി ഗാന്ധിജി നൽകിയത്?

ബർദോളി സത്യാഗ്രഹം

1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത് ആര്?

മഹാത്മാഗാന്ധി

എത്രാമത്തെ കേരള സന്ദർശനത്തെ യാണ് ഗാന്ധിജി ‘ഒരു തീർത്ഥാടനം’ എന്ന് വിശേഷിപ്പിച്ചത്

അഞ്ചാമത്തെ

സത്യത്തെ അറിയാൻ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?

ഭഗവത്ഗീത

ഗാന്ധിജിയെ ചർക്ക പരിചയപ്പെടുത്തിയത് ആര്?

ഗംഗാബെൻ മജുംദാർ

ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ വ്യക്തി ആര്?

ജൂലിയസ് നരേര

ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്?

വിനോബാ ഭാവേ

1999-ൽ വേൾഡ് മൂവ്മെന്റ് ഫോർ നോൺ വയലൻസ് എന്ന സംഘടന ഏർപ്പെടുത്തിയ ഗാന്ധിജിയുടെയും മാർട്ടിൻ ലൂഥർ കിങ്ങിന്റെയും പേരിലുള്ള ഗാന്ധി – കിംഗ് എന്ന പുരസ്കാരം ആദ്യമായി ലഭിച്ചത്?

കോഫി അന്നൻ (ഐക്യരാഷ്ട്ര സഭ മുൻ സെക്രട്ടറി ജനറൽ)

തന്റെ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ഏതായിരുന്നു?

യങ് ഇന്ത്യ

1940 ൽ നടന്ന വ്യക്തി സത്യാഗ്രഹത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കാൻ ഒന്നാമതായി ഗാന്ധിജി നിർദ്ദേശിച്ചത് ആരെയായിരുന്നു?

വിനോബാ ഭാവെ

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം എന്നായിരുന്നു?

1918

‘മൈ ലിറ്റിൽ ഡിറ്റക്ടർ ‘എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു?

തന്റെ തൂക്ക് ഘടികാരത്തെ

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമചന്ദ്രന്റെ ലങ്കാ യാത്രയോട് ഉപമിച്ച ഇന്ത്യയിലെ പ്രമുഖനായ നേതാവ് ആരായിരുന്നു?

മോട്ടിലാൽ നെഹ്റു

ഇംഗ്ലണ്ടിലെ നിയമപഠനത്തിനു ശേഷം ഗാന്ധിജി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത് എവിടെയൊക്കെയായിരുന്നു?

രാജ്കോട്ട്, മുംബൈ

ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്?

ഇംഗ്ലീഷ്

ഗാന്ധിജിയുടെ സഹോദരിയുടെ പേര് എന്താണ്?

റാലിയത്ത്‌ ബഹൻ

കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം എത്രയാണ്?

13

ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം ഏത്?

1925

ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം എന്നാണ്?

1917 ഏപ്രിൽ 15

ഗാന്ധിജിയുടെ സമരമാർഗ്ഗം എന്താണ്?

സത്യാഗ്രഹം

ഗാന്ധിസിനിമ ഏത് വർഷമാണ് ഓസ്കാർ അവാർഡ് നേടിയത്

1982

ഒക്ടോബർ- 2 ചരമ ദിനമായി ആചരിക്കുന്ന ലോകപ്രശസ്തനായ മലയാളി ആര്?

രാജാ രവിവർമ്മ

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സത്യാഗ്രഹ സമരം ഏതാണ്?

അഹമ്മദാബാദ് തുണിമിൽ സമരം(1918)

ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

ജോർജ്ജ് ഇരുമ്പയം

വർണ്ണവിവേചനത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കാൻ ഗാന്ധിജിയുടെ പ്രേരണയാൽ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക് പൊതുവേ പറയുന്ന പേര് എന്താണ്?

പാസ്സീവ് റെസിസ്റ്റേഴ്സ്

ഗാന്ധിജി ചർക്ക തിരിക്കുന്ന വിഖ്യാതമായ ഫോട്ടോ എടുത്ത ഫോട്ടോ ഗ്രാഫർ ആര്?

മാർഗരറ്റ് ബുർക്കെ വൈറ്റ്

ഗാന്ധിജിയെ ഭയമില്ലാത്ത മനുഷ്യൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്

ബാബ ആംതെ

ഗാന്ധിജി കണ്ട സിനിമകളുടെ പേര് എന്താണ്?

മിഷൻ ടു മോസ്കോ, രാമരാജ്യം

ഗാന്ധിജിയുടെ പേരിലുള്ള രണ്ടു ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉണ്ട്. അതിലൊന്ന് ഒഡീഷയിലെ സാംബൽ പൂരാണ് രണ്ടാമത്തെ ക്ഷേത്രം എവിടെയാണ്?

ചിക്കമംഗലൂർ, തെലുങ്കാന, വിജയവാഡ

ഗാന്ധിജിയുടെ ജോഹന്നാസ്ബർഗിലു ള്ള വീട് ഏത് പേരിലാണ് അറിയപ്പെടുന്നത്?

ദി ക്രാൽ (സത്യാഗ്രഹ ഭവനം)

ഗാന്ധിജിയുടെ മരണത്തിൽ മനംനൊന്ത് വള്ളത്തോൾ നാരായണമേനോൻ രചിച്ച കാവ്യത്തിന്റെ പേരെന്ത്?

ബാബുജി

ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടർച്ചക്കാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

ജവഹർലാൽ നെഹ്റു

ഏതു പുസ്തകമാണ് ‘സർവോദയ’ എന്ന പേരിൽ ഗാന്ധിജി ഗുജറാത്തിയി ലേക്ക് മൊഴിമാറ്റിയത്?

അൺ ടു ദി ലാസ്റ്റ് (ജോൺ റസ്കിൻ)

ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?

ബാരിസ്റ്റർ ജി പി പിള്ള

തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വളർത്തു മൃഗമായ ആടിനെയും കൊണ്ടാണ് ഗാന്ധിജി 1931ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതത്. ആ ആടിന്റെ പേര്?

നിർമ്മല

ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് ‘രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു’ എന്ന് പറഞ്ഞതാര്?

പേൾ എസ് ബക്ക്

ഗാന്ധിജി മഹാരാഷ്ട്രയിൽ സ്ഥാപിച്ച ആശ്രമം?

സേവാഗ്രാം

ഗാന്ധിജി എത്ര തവണ ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്?

പതിനൊന്നു തവണ

ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ജയിൽ ഏത്?

യെർവാദ ജയിൽ

‘മനുഷ്യസ്നേഹം ഭക്തിയെ പോലെ തന്നെ പ്രധാനമാണ്’ എന്ന് പറഞ്ഞ മഹാൻ ആര്?

ഗാന്ധിജി

ഗാന്ധിജിയെ സ്വാധീനിച്ച അമേരിക്കൻ ചിന്തകൻ ആരായിരുന്നു?

ഹെൻറി ഡേവിഡ് തോറോ

ഗാന്ധിജി ഓൾ ഇന്ത്യ ഹോംറൂൾ ലീഗിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

1920

ഗാന്ധിജി നടത്തിയ ഇന്ത്യയിലെ രണ്ടാമത്തെ സത്യാഗ്രഹം ഏത്?

ഖേദ സത്യാഗ്രഹം

ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നു?

21 വർഷം

മഹാരാഷ്ട്രയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്?
സേവാഗ്രാം

ഗാന്ധിജി യുടെ കേരള സന്ദർശന വേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത ആര്?

കൗമുദി ടീച്ചർ

ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൾ നിന്ന് രാജിവെച്ചത് ഏത് വർഷം?

1934

ഗാന്ധിജി മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച വർഷം?

1887

ഗാന്ധിജി ചർക്ക തിരിക്കുന്ന വിഖ്യാതമായ ഫോട്ടോ എടുത്തത് ആരായിരുന്നു?

മാർഗരറ്റ് ബുർകെ വൈറ്റ്

ഗാന്ധിജി നവജീവൻ എന്ന വാരിക പ്രസിദ്ധീകരിച്ചത് ഭാഷയിലാണ്?

ഗുജറാത്തി

ഇന്ത്യയിൽ ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

1996

ഗാന്ധിജിയുടെ സമരങ്ങളുടെ അടിസ്ഥാന സ്വഭാവം എന്തായിരുന്നു?

അഹിംസ

വ്യക്തി സത്യാഗ്രഹത്തിന് ആയി ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ വ്യക്തി ആര്?

വിനോബാ ഭാവെ

ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്ന്?

ജനുവരി 30

ഗാന്ധിജി ഇന്ത്യയിൽ മുഴുവൻ അറിയപ്പെട്ടു തുടങ്ങിയ സമരം ഏതായിരുന്നു?

റൗലറ്റ് സമരം

സർദാർ വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി എന്താണ്?

സർദാർ

ആരുടെ മരണവാർത്ത അറിഞ്ഞപ്പോഴാണ് “എന്റെ ഏറ്റവും വലിയ താങ്ങ് വീണു പോയി” എന്ന് ഗാന്ധിജി പ്രതികരിച്ചത്?

ബാലഗംഗാധരതിലക്

ഗാന്ധിജി നിയമം പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം ഏത്?

1888

ഗാന്ധിജി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ജീവിച്ചു?

21 വർഷം

ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി എത്ര ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്

249 ഇന്ത്യയിൽ 2089
ആകെ 2338

ഗാന്ധി -ഇർവിൻ ഉടമ്പടി ഒപ്പു വെച്ചത് എന്ന്?

1931

ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം ഏത്?

ട്രാൻസ്വാൾ സത്യാഗ്രഹം (1906-ൽ )

ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ ഏത്?

ആഗാഖാൻ കൊട്ടാരം

ഗാന്ധിജി ടർബനിൽ സ്ഥാപിച്ച ആശ്രമം

ഫീനിക്സ് സെറ്റിൽമെന്റ്

ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമായി സ്വീകരിച്ച വർഷം?

1906

ഗാന്ധിജി രൂപം കൊടുത്ത ആദ്യത്തെ സംഘടന ഏത്?

വെജിറ്റേറിയൻ ക്ലബ്

ജോഹന്നാസ്ബർഗിൽ ഗാന്ധിജി താമസിച്ച വീടിന്റെ പേര് എന്തായിരുന്നു?

ദിക്രാൽ

ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആരായിരുന്നു?

മദൻ മോഹൻ മാളവ്യ

ഗാന്ധിജി ടോൾസ്റ്റോയ് ഫാം തുടങ്ങാൻ സ്ഥലം സംഭാവന ചെയ്തത് ആര്?

ഹെർമൻ കല്ലൻബാഷ്

ഗാന്ധിജി എവിടെ വെച്ചായിരുന്നു ആത്മകഥ എഴുതിയത്?

യാർവാദാ ജയിൽ

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണമായ സംഭവം?

ചൗരി ചൗരാ സംഭവം

ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം ഏത്?

1915

‘അത് എന്റെ അമ്മയാണ്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?

ഭഗവത്ഗീത

ഗാന്ധിജി ചർക്കസംഘം സ്ഥാപിച്ചത് ഏതു വർഷം?

1925

ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണമാരംഭിച്ചത് ഏതു വർഷം?

1933

1969 ൽ ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച വിദ്യാർത്ഥികൾക്കായുള്ള സാമൂഹ്യ പ്രസ്ഥാനം ഏത്?

നാഷണൽ സർവീസ് സ്കീം

ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി?

വാർധാ പദ്ധതി

തന്റെ രാഷ്ട്രീയ പരീക്ഷണശാല ആയി ഗാന്ധിജി വിശേഷിപ്പിച്ച സ്ഥലം ഏത്?

ദക്ഷിണാഫ്രിക്ക

1940 ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ

വ്യക്തി സത്യാഗ്രഹം

ഗാന്ധി കൃതികളുടെ പകർപ്പവകാശം ഏത് ട്രസ്റ്റിനാണ്?

നവജീവൻ ട്രസ്റ്റ്

ഗാന്ധി സിനിമയുടെ സംവിധായകൻ

റിച്ചാർഡ് ആറ്റൻബറോ

ഗാന്ധിജയുടെ സെക്രട്ടറി ആയി പ്രവത്തിച്ച വ്യക്തി ആര്?

മഹാദേവ് ദേശായി

‘ഒരു തീർത്ഥാടനം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എത്രാമത്തെ കേരള സന്ദർശനത്തെ ആയിരുന്നു?

അഞ്ചാം കേരള സന്ദർശനം

നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജിയെ നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം ഏത്?

1937

ഗാന്ധിജിയുടെ പേരിൽ ആദ്യമായി ലേഖനപരമ്പര പ്രസിദ്ധീകരിച്ച മാസിക ഏത്?

ദ വെജിറ്റേറിയൻ

ഗാന്ധിജി അഹമ്മദാബാദിൽ സബർമതി ആശ്രമം സ്ഥാപിച്ച വർഷം?

1916

ഇന്ത്യ സ്വതന്ത്രമായപ്പോൾ ഗാന്ധിജി ആഘോഷ ചടങ്ങുകളിൽ നിന്നും മാറി ദൂരെ ഒരു ഗ്രാമത്തിൽ ആയിരുന്നു. ഏതാണ് ആ ഗ്രാമം?

നവ്ഖാലി (ബംഗാൾ)

ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് ആരുടെ ചരമദിനമാണ്?

മഹാത്മാഗാന്ധി

ഗാന്ധിജി നയിച്ച ദണ്ഡി മാർച്ച് എത്ര ദിവസം നീണ്ടുനിന്നു?
24

ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ ഗോശാലയുടെ മാനേജരായി സേവനമനുഷ്ഠിച്ച മലയാളി?

ടി. ടൈറ്റസ്

രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്?

തുളസിദാസ്

ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 എന്ത് ദിനമായാണ് 2007 മുതൽ ആചരിച്ചുവരുന്നത്?

അന്താരാഷ്ട്ര അഹിംസാ ദിനം

1893- ൽ ഏത് സ്ഥാപനത്തിന്റെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക്‌ പോയത്?

ദാദാ അബ്ദുള്ള ആൻഡ് കമ്പനി

ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആരാണ്?

സുഭാഷ് ചന്ദ്ര ബോസ്

ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ചത് എന്തിനെ?

ദക്ഷിണാഫ്രിക്ക

ഗാന്ധിജിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ ഏവ?

ഇന്ത്യൻ ഒപ്പീനിയൻ

ഗാന്ധിജിയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് 1969 ഒക്ടോബർ 2- ന് നിലവിൽ വന്ന വിദ്യാർത്ഥി പ്രസ്ഥാനം ഏത്?

എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം)

ഗാന്ധിജി അന്തരിച്ചത് എന്നാണ്?

1948 ജനുവരി 30

2021 -ൽ എത്രാമത്തെ രക്തസാക്ഷി ദിനമാണ് ആചരിച്ചത്?

73

ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന കാലഘട്ടം ഏത്?

1869 -1923

ഗാന്ധിജിയെ സ്വാധീനിച്ച ജോൺ റസ്കിൻ എഴുതിയ പുസ്തകം ഏത്?

അൺ ടു ദി ലാസ്റ്റ്

ഗാന്ധിജിയുടെ ആത്മകഥ പരമ്പരയായി 1925- 28 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച വാരിക ഏത്?

നവ് ജീവൻ

ഗാന്ധിജിയെ വധിച്ചത് ആരാണ്?

നാഥുറാം വിനായക് ഗോഡ്സെ

ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്?
സി രാജഗോപാലാചാരി

ആൽബർട്ട് വെസ്റ്റ്, ഫാദർ ഡോക്ക്‌, പോളക്ക് എന്നിവരുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമമേത്?

ഫിനിക്സ് സെറ്റിൽമെന്റ്

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

മഹാദേവ് ദേശായി

ഗാന്ധിജിയെ വധിക്കാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക് ഏതാണ്?

ഇറ്റാലിയൻ ബരീറ്റ പിസ്റ്റൽ

ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളുള്ള ആശ്രമം ഏത്?

സബർമതി ആശ്രമം

ട്രാൻസ്വാൾ സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനായി ജോഹന്നസ്ബർഗിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്?

ടോൾസ്റ്റോയി ഫോം

ഗാന്ധിജി അന്തരിച്ചത് ഏതു ദിവസമാണ്?

വെള്ളിയാഴ്ച

ഗാന്ധിജി അന്തരിച്ച സമയം ഏതാണ്?

വൈകുന്നേരം 5. 17

ഗാന്ധിജിയുടെ അവസാന വാക്കുകൾ എന്തായിരുന്നു?

ഹേ റാം

ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ- ഇ -ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത്?

ജാലിയൻവാലാ ബാഗ് കൂട്ടക്കൊല

കെ തായാട്ട് രചിച്ച ജനുവരി 30 എന്ന കൃതി എന്തിനെ ആസ്പദമാക്കിട്ടുള്ളതാണ്?

ഗാന്ധി വധം

ദക്ഷിണാഫ്രിക്കയിലെ ബൂവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റ് സംഘടിപ്പിച്ചത് കണക്കിലെടുത്ത് 1915- ൽ ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ നൽകിയ ബഹുമതി ഏത്?

കൈസർ -ഇ -ഹിന്ദ് ബഹുമതി

ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ഏതാണ്?

രാജ്ഘട്ട്

ദക്ഷിണാഫ്രിക്കയിലെ വാസം അവസാനിപ്പിച്ച് 1915 ജനുവരി 9- ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സ്മരണാർഥമുള്ള ആചരണമേത്?

പ്രവാസി ഭാരതീയ ദിനം

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഗുജറാത്തികളുടെ സംഘടനയായ ഗുർജർ മഹാസഭ ഒരു സ്വീകരണം നൽകി. ഈ സ്വീകരണത്തിൽ അധ്യക്ഷനായത് ഗുർജൻ സഭയുടെ അന്നത്തെ അധ്യക്ഷനായിരുന്നു. പിൽക്കാലത്ത് ഗാന്ധിജിയുടെ ജീവിതത്തിൽ ആഴമേറിയ മുറിവുകൾ നൽകിയ ഈ വ്യക്തി ആരായിരുന്നു?

മുഹമ്മദ് അലി ജിന്ന

1909 ജൂലായിൽ ഒരു കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ഗാന്ധിജി കപ്പലിറങ്ങിയ ഇംഗ്ലണ്ടിലെ ‘സതാംപ് ടൺ’ എന്ന തുറമുഖം പിന്നീട് മറ്റൊരു പ്രസിദ്ധമായ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ആരുടെ ഏത് യാത്ര?

ടൈറ്റാനിക് കപ്പലിന്റെ യാത്ര

ഗാന്ധിജിയുടെ ജന്മദിനമായ
ഒക്ടോബർ 2 അന്താരാഷ്ട്ര
അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതെന്ന് ?

2007 ജൂൺ 15

“ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം ” 1941 ജനുവരി 15- ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ?
ജവഹർലാൽ നെഹ്റു

1940 – ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്.ആരെയാണ് ഗാന്ധിജി ഇതിനായ് ആദ്യമായി തിരഞ്ഞെടുത്തത് ?

വിനോദാ ഭാവെ

ഒഡീഷയിലെ ജഗുലായ് പദ സ്വദേശിയായിരുന്ന ഒരു ധീരന്റെ വിധവയ്ക്ക് 2016- ൽ ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകി.
1948- ൽ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ നാഥുറാം വിനായക് ഗോഡ്സെയെ കീഴ്പ്പെടുത്തി പോലീസിന് നൽകിയതിനായിരുന്നു ഈ പാരിതോഷികം. ആരായിരുന്നു ഈ ധീരനായ വ്യക്തി?
രഘു നായക്

1944-ൽ ഗാന്ധിജിയെ അപായപ്പെടുത്താൻ ഗോഡ്സെയും സംഘവും ശ്രമിച്ചതെവിടെ വച്ച് ?

പഞ്ചഗ്നി

മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകളിൽ ഗാന്ധിജിയോടൊപ്പം ഉള്ള കാലം എങ്ങനെയാണ് അറിയപ്പെടുന്നത് എങ്ങിനെയാണ്?

ഡേ ടുഡേ വിത്ത് ഗാന്ധി

ഗാന്ധിജിയെ വധിച്ചത് ആരാണ്?

നാഥുറാം വിനായക് ഗോഡ്സെ
 
ഗാന്ധിജി അന്തരിച്ച ദിവസം

1948 ജനുവരി-30


Post a Comment

0 Comments