Flash News

6/recent/ticker-posts

സർണക്കടത്തു കേസ് : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കം 29 പേരെ പ്രതിച്ചേർത്ത് കസ്റ്റംസ് കുറ്റപത്രം തയാറാക്കി

Views


കൊച്ചി : പ്രതികള്‍ 29, കുറ്റപത്രം 3000 പേജ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിpവശങ്കര്‍ അടക്കം 29 പേരാണ് പ്രതികള്‍. മൂവാrയിരം പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് തയാറാക്കിയത്. സരിത്ത് ആണ് കേസില്‍ ഒന്നാം പ്രതി. കൊച്ചിയിലെ സാമ്ബത്തിക കുറ്റവിചാരണ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടും എം ശിവശങ്കര്‍ മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇത് എന്‍ഐഎ കണ്ടെത്തലിന് വിരുദ്ധമാണ്. അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളല്ല. 21 തവണയായി 169 കിലോ സ്വര്‍ണം കടത്തി. രണ്ടു തവണത്തെ ട്രയലിന് ശേഷം നിക്ഷേപകരെ കണ്ടെത്തി. കടത്ത് സ്വര്‍ണം ആഭരണങ്ങളാക്കിയതിനാല്‍ മുഴുവന്‍ കണ്ടെത്താനായില്ല എന്നും കുറ്റപത്രത്തില്‍ പറയുന്നു.

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികടിയത്. ഇതില്‍ പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്ബ് സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദമായ കേസില്‍ പിന്നീട് അന്വേഷണം എങ്ങുമെത്താതെ പോവുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന് എതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു.

അതേസമയം മന്ത്രിമാര്‍ക്ക് പങ്കില്ലെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു, അന്വേഷണം അവസാനിച്ചിട്ടുമില്ല. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ ഒരന്വേഷണവും അവസാനിപ്പിച്ചിട്ടില്ല.

🔹പ്രധാന പോയിന്‍റുകള്‍

രാഷ്ട്രീയ ബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

മന്ത്രിമാരും നേതാക്കളും ഇടപെട്ടത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

വിമാനത്താവളത്തിൽ നിന്നു സ്വർണം കടത്തുന്നതിനു മുൻപന്തിയിൽ നിന്നത് സരിത്ത്

സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് റമീസ്.

സംഘം 21 തവണയായി 169 കി.ഗ്രാം സ്വർണം കടത്തി.

കൊണ്ടുവന്ന സ്വർണം ആഭരണമായി മാറ്റിയതിനാൽ മുഴുവൻ സ്വർണവും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല

എം ശിവശങ്കർ വിഷയം അറിഞ്ഞിട്ടും അത് മറച്ചു വെച്ചു.

സ്വപ്നയും സന്ദീപും സരിത്തും സഹായം ചെയ്തു.
ഇവർ ലാഭം പങ്കിട്ടെടുത്തു.


Post a Comment

0 Comments