Flash News

6/recent/ticker-posts

പ്ലസ്​ വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ പ്രകാരമുള്ള വിദ്യാര്‍ഥിപ്രവേശനം പൂര്‍ത്തിയായപ്പോള്‍ മെറിറ്റ്​/സ്​പോര്‍ട്​സ്​ ക്വോട്ടയില്‍ 37545 സീറ്റുകള്‍ ഒഴിവ്​...!!!

Views
എയ്​ഡഡ്​ സ്​കൂളുകളില്‍ മാനേജ്​മെന്‍റ്​ ക്വോട്ടയില്‍ 9084 സീറ്റും കമ്യൂണിറ്റി ക്വോട്ടയില്‍ 6475 സീറ്റും ഒഴിവുണ്ട്​. അണ്‍ എയ്​ഡഡ്​ സ്​കൂളുകളില്‍ 34423 സീറ്റുകളാണ്​ ഒഴിവുള്ളത്​. അണ്‍ എയ്​ഡഡ്​ ഉള്‍പ്പെടെ 87527 സീറ്റുകളാണ്​ ആകെ ബാക്കിയുള്ളത്​. ഒഴിവുള്ള മെറിറ്റ്​്​്​/ സ്​പോര്‍ട്​സ്​ ക്വോട്ട സീറ്റുകള്‍ സപ്ലിമെന്‍ററി അ​േലാട്ട്​മെന്‍റില്‍ നികത്തും.

മെറിറ്റ്/ സ്​പോര്‍ട്​സ്​ ക്വോട്ടയില്‍ ആകെയുണ്ടായിരുന്നത്​ 276125 സീറ്റുകളാണ്​​. ഇതില്‍ 238580 സീറ്റുകളിലേക്കാണ്​ വിദ്യാര്‍ഥിപ്രവേശനം നടന്നത്​. 35214 മാനേജ്​മെന്‍റ്​ ക്വോട്ട സീറ്റുകളില്‍ 26130 എണ്ണത്തിലേക്കും കമ്യൂണിറ്റി ക്വോട്ടയിലെ 27961 സീറ്റില്‍ 21486 സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായി. ഏകജാലക പ്രവേശനത്തില്‍ ഉള്‍പ്പെടാത്ത 55157 അണ്‍ എയ്​ഡഡ് സീറ്റുകളില്‍ 20734 സീറ്റുകളിലേക്കാണ്​ പ്രവേശനം നടന്നത്​. കമ്യൂണിറ്റി ക്വോട്ടയില്‍ ബാക്കിയുള്ള സീറ്റുകള്‍ സപ്ലിമെന്‍ററി ഘട്ടമായി ഒക്​ടോബര്‍ 23 മുതല്‍ 25 വരെയാണ്​ നികത്തേണ്ടത്​. അതേസമയം, കൂടുതല്‍ സീറ്റ്​ ക്ഷാമമുള്ള മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍ സെക്കന്‍ഡറികളിലായി ഇനി ബാക്കിയുള്ളത്​ 7563 സീറ്റുകളാണ്​. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശേഖരിച്ച കണക്ക്​ പ്രകാരം മലപ്പുറം ജില്ലയില്‍ 27000 അപേക്ഷകര്‍ക്ക്​ സീറ്റ്​ ലഭിച്ചിട്ടില്ലെന്നാണ്​. 7563 സീറ്റുകള്‍ പരിഗണിച്ചാല്‍ പോലും 20000ത്തോളം പേര്‍ക്ക്​ ജില്ലയില്‍ സീറ്റുണ്ടാകില്ല.

ജില്ലകളില്‍ ഒഴിവുള്ള മെറിറ്റ്​, മാനേജ്​മെന്‍റ്​, കമ്യൂണിറ്റി ക്വോട്ട സീറ്റുകള്‍ ക്രമത്തില്‍:
തിരുവനന്തപുരം^ 2879, 887, 586
കൊല്ലം^ 2207, 840, 450
പത്തനംതിട്ട^ 2112, 574, 469
ആലപ്പുഴ^ 2283, 898, 515
കോട്ടയം^ 2510, 724, 387
ഇടുക്കി^ 1739, 280, 136
എറണാകുളം^ 3118, 525, 458
തൃശൂര്‍^ 3017, 402, 462
പാലക്കാട്^ ​ 2979, 633, 707
കോഴിക്കോട്^ ​ 3862, 902, 589
മലപ്പുറം^ 5502, 1487, 574
വയനാട്​^ 991, 253, 169
കണ്ണൂര്‍^ 2908, 606, 701
കാസര്‍കോട്^ 1438, 73, 272​


Post a Comment

0 Comments