Flash News

6/recent/ticker-posts

കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് ജീവനും കൊണ്ട് ഹനീഫ് ഓടിയത് 4 മണിക്കൂറും 18 മിനുട്ടും..!

Views
           

ജനം കൈകോർത്തു..... കുരുന്നു ജീവനുമായി കണ്ണൂര് നിന്നും ബാംഗ്ലൂരിലേക്ക് ഹനീഫ പറന്നത് 4 മണിക്കൂറും 18 മിനുറ്റും കൊണ്ട്...,
 എസ് എം എ എന്ന മാരക രോഗം ബാധിച്ച  ഒമ്പത് മാസം മാത്രം പ്രായമായ കുരുന്നിന്റെ വിലപ്പെട്ട ജീവനും  കൊണ്ട് കണ്ണൂരിൽ നിന്നും AIKMCC യുടെ  ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ ആംബുലൻസിൽ  വെറും 4 മണിക്കൂറും പതിനെട്ട് മിനുട്ടും കൊണ്ട് ബാംഗ്ലൂരിൽ  എത്തിച്ച യുവാവാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിശയം...!
      ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ ആംബുലൻസിൻ്റെ വളയം പിടിച്ച ആ അദ്ഭുത മനുഷ്യനാണ് ഹനീഫ്. പലരും ദൈവമെന്നും  രക്ഷകനെന്നും ജീവൻ്റെ വിലയറിയുന്ന മുത്തെന്നും വിശേഷിപ്പിച്ച ഹനീഫ് ഒരു കാരുണ്യ ഹൃദയൻ തന്നെയാണെന്ന് പറയാം. കണ്ണൂരിൽ നിന്ന് കുഞ്ഞിനെയും കൊണ്ട് പുറപ്പെടും മുമ്പ് വഴി തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലുകളെടുത്തു.

വീഡിയോ കാണുക👇




 സ്റ്റേഷനുകളിലും മറ്റു വേണ്ടപ്പെട്ടവരിലേക്കും നിർദ്ദേശങ്ങൾ കൈമാറി. ഇതറിഞ്ഞ ജനം റോഡുകളിൽ വാഹനങ്ങളെ നിയന്ത്രിച്ചു. ആംബുലൻസെത്തുന്നതിന്  മുമ്പേ ഓരോ സ്ഥലങ്ങളിൽ നിന്നും അടുത്ത സ്ഥലങ്ങളിലേക്ക് സന്ദേശം പ്രവഹിച്ചു.ഇതിനാൽ ജനം വാഹനങ്ങൾ റോഡരികിലൊതുക്കി ആ സൈറൺ വിളി കാതോർത്തു. അവർക്ക് മുമ്പിലൂടെ ഹനീഫ് മിന്നൽവേഗതയിൽ കുതിച്ചു.കാണുന്നവരുടെ നെഞ്ച് പിടിച്ചു. ജീവനെന്ത് ജീവിതമെന്ത് എന്നറിയാത്ത ഒമ്പത് മാസം മാത്രം പ്രായം വരുന്ന ആ കുഞ്ഞ് പൈതലും ഈ ലോകത്ത് ജീവിക്കണം  എന്ന കരുണയുടെ അലയടിച്ചുയരുന്ന ഒരു കടൽ ഹനീഫിനുണ്ടായിരുന്നതാണ് ഈ അദ്ഭുത യാത്രയുടെ വിജയം..!


Post a Comment

0 Comments