Flash News

6/recent/ticker-posts

കച്ചവടവശ്യാർത്ഥം ദുബൈയിലെത്തിയ പറപ്പൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ചേക്കാലി മാട് സ്വദേശി അഞ്ചു കണ്ടൻ ഖാദറിൻ്റെ മകൻ കുഞ്ഞാലൻകുട്ടി (54)യാണ് ദുബൈയിൽ എത്തി മണിക്കൂറുകൾക്കകം മരണപ്പെട്ടത്

Views


പറപ്പൂർ: കച്ചവടവശ്യാർത്ഥം ദുബൈയിലെത്തിയ പറപ്പൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ചേക്കാലി മാട് സ്വദേശി അഞ്ചു കണ്ടൻ ഖാദറിൻ്റെ മകൻ കുഞ്ഞാലൻകുട്ടി (54)യാണ് ദുബൈയിൽ എത്തി മണിക്കൂറുകൾക്കകം മരണപ്പെട്ടത്.കഴിഞ്ഞ ദിവസം കച്ചവടാവശ്യാർത്ഥം തിരൂരിലെ സുഹൃത്തിനൊപ്പം ഇന്നലെ പുലർച്ചെയാണ് ദുബൈയി ൽ എത്തിയത്.മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യാനുള്ള നടപടികൾ കെ.എം.സി.സി ചെയ്ത് കൊണ്ടിരിക്കുകയാണ്. രണ്ട് മാസം മുമ്പ് ഇദ്ദേഹത്തിൻ്റെ സഹോദരൻ മജീദ് മരണപ്പെട്ടിരുന്നു...

ഭാര്യ: ഖദീജ.

മക്കൾ: ഷുക്കൂർ
(മദ്രസ്സ അധ്യാപകൻ വടകര),
ഷഫീഖ്
(പറപ്പൂർ വട്ടപ്പറമ്പ് മുദരിസ് ), ശരീഫ.

മരുമകൻ: നൈനൂസ്, ഹസ്നത്ത്, ഹസ്ന.
സഹോദരങ്ങൾ:കുഞ്ഞി മുഹമ്മദ്, സിദ്ദീഖ്, അഷ്റഫ്, ഷാഹുൽ ഹമീദ് (സൗദി), ഇസ്മായിൽ (സൗദി), പരേതനായ മജീദ്,ഖദീജ, സക്കീന, റസിയ, ബുഷ്റ


Post a Comment

0 Comments