Flash News

6/recent/ticker-posts

ഒക്ടോബർ 5 ലോക അധ്യാപകദിനമാണ്

Views
ഒക്ടോബർ 5 ലോക അധ്യാപകദിനമാണ്.

 അധ്യാപകരുടെ പദവി സംബന്ധിച്ച ഐഎൽഒ – യുനെസ്കോ ശുപാർശകൾ 1994 ഒക്ടോബർ 5ന് അംഗീകരിക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്ന ദിവസം. 1997ൽ ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപകരെയും ഗവേഷകരെയും സംബന്ധിച്ച ശുപാർശകൾകൂടി ഇതിനോട് കൂട്ടിച്ചേർത്തു.  

കോവിഡ് മഹാമാരിയുടെ കാലത്തും അകലത്തിരുന്ന് വിദ്യാർഥികളെ ചേർത്തുപിടിക്കുന്ന അധ്യാപകരെ അഭിവാദ്യം ചെയ്യാനുള്ള ദിവസമാണ് ഈ വർഷം ഒക്ടോബർ 5.  ‘അധ്യാപകർ: പ്രതിസന്ധിയിൽ നയിക്കുന്നു, ഭാവി പുനർവിഭാവനം ചെയ്യുന്നു’ എന്നതാണ് ഇത്തവണ മുദ്രാവാക്യം. യുനെസ്കോ, യുനിസെഫ്, ഐഎൽഒ, എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവ ചേർന്നാണ് ദിനാചരണത്തിനു നേതൃത്വം നൽകുന്നത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാസങ്ങളോളം പൂട്ടിയിട്ടിട്ടും പുതിയ സാങ്കേതികവിദ്യ വഴിയും അല്ലാതെയും വിദ്യാർഥികളുമായി ബന്ധം തുടർന്നുകൊണ്ടുപോവുകയാണ് ലോകമെമ്പാടുമുള്ള അധ്യാപകർ. ക്ലാസ് മുറി വിട്ട് കോവിഡിനെതിരായ പോരാളികളായി രംഗത്തുള്ളത് ലക്ഷക്കണക്കിന് അധ്യാപകരാണ്. 

കോവിഡ്കാലത്ത് അധ്യാപകർക്കൊപ്പം നിന്ന് കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടാനും ഒരു കുട്ടിയും പുറന്തള്ളപ്പെട്ടു പോകുന്നില്ലെന്ന്  ഉറപ്പാക്കാനും യുനെസ്കോ ആഹ്വാനം ചെയ്യുന്നു.


Post a Comment

0 Comments