Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിൽ സി പി എമ്മിൽകടുത്ത അച്ചടക്കനടപടി.

Views
മലപ്പുറം ജില്ലയിൽ സി പി എമ്മിൽ
കടുത്ത അച്ചടക്കനടപടി.


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ സി.പി.എമ്മിൽ കടുത്ത അച്ചടക്കനടപടി. മുൻ എം.എൽ.എ.യടക്കം മൂന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തരംതാഴ്‌ത്തി. പാർട്ടി കമ്മിഷനുകളുടെ ശുപാർശയനുസരിച്ചാണ് നടപടി.

പെരിന്തൽമണ്ണയിൽ മുൻ എം.എൽ.എ. കൂടിയായ വി. ശശികുമാർ, സി. ദിവാകരൻ എന്നീ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്കും പൊന്നാനിയിൽ ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കുമാണ് തരംതാഴ്‌ത്തിയത്. സംസ്ഥാന ‌കമ്മിറ്റിയംഗമായ പി.പി. വാസുദേവനെതിരേ തീരുമാനമെടുക്കാൻ സംസ്ഥാനകമ്മിറ്റിക്കു ശുപാർശചെയ്തു. ശനിയാഴ്‌ച സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാകമ്മിറ്റിയുമാണ് നടപടി തീരുമാനിച്ചത്.

പെരിന്തൽമണ്ണയിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥി 38 വോട്ടിനു പരാജയപ്പെട്ടത് അന്വേഷിച്ച കമ്മിഷന്റെ ശുപാർശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുൾപ്പെടെ ഏഴുപേർക്കെതിരേയാണ് നടപടി. അഞ്ചുപേരെ തരംതാഴ്‌ത്തി. രണ്ടുപേരെ താക്കീതുചെയ്തു. പൊന്നാനിയിൽ സ്ഥാനാർഥി പ്രഖ്യാപനസമയത്തെ പ്രതിഷേധപ്രകടനങ്ങളാണ് പാർട്ടിയെ ഞെട്ടിച്ചത്. ഇവിടെ 12 േപർക്കെതിരേയാണ് അച്ചടക്കനടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനു പുറമെ, ലോക്കൽ കമ്മിറ്റിയംഗത്തെയും തരംതാഴ്‌ത്തി. ബാക്കിയുള്ളവരെ അതത് ഘടകങ്ങളിൽ താക്കീതുചെയ്യും.


Post a Comment

0 Comments