Flash News

6/recent/ticker-posts

പ്രശസ്ത നടൻ നെടുമുടി വേണു അന്തരിച്ചു..

Views

പ്രശസ്ത നടൻ നെടുമുടി വേണു അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്​. കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു. മൃദംഗം വായനക്കാരൻ കൂടിയായ അദ്ദേഹം നാടകരംഗത്ത് സജീവമായിരിക്കെയാണ് സിനിമയിൽ എത്തിയത്.അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പൂരം എന്ന സിനിമ സംവിധാനം ചെയ്​തിട്ടുണ്ട്​. ഏതാനും ചിത്രങ്ങളുടെ തിരക്കഥയും നിർവഹിച്ചു. 1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ മാർഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. ടി.ആർ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവർ മക്കളാണ്.



Post a Comment

0 Comments