Flash News

6/recent/ticker-posts

സഊദിയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ്, സാമൂഹിക അകലം വേണ്ട സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു

Views

റിയാദ്: സഊദിയിൽ മാസ്ക് ധരിക്കൽ ഉൾപ്പെടെ കൊവിഡ് പ്രതിരോധ നടപടികളിൽ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഏതാനും ഇളവുകൾ പ്രഖ്യാപിച്ചത്. മാസ്ക് ധരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ, അടഞ്ഞ സ്ഥലളിൽ ഉൾപ്പെടെ ഇത് നിർബന്ധമാക്കപ്പെട്ട സ്ഥലനങ്ങളിളും ധരിക്കൽ നിർബന്ധമാണ്. കൊവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് മുൻകരുതൽ നടപടികൾ താഴെ പറയുന്ന രീതിയിൽ ലഘൂകരിക്കുന്നു:

വിശുദ്ധ ഇരു ഹറമുകളിലും മുഴുവൻ ശേഷിയും ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യും. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.

കൂടാതെ, പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഇനി പാലിക്കേണ്ടതില്ല. ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ അനിയന്ത്രിതമായി ആളുകൾക്ക് പങ്കെടുക്കാം. അതേസമയം, എല്ലായിടത്തെ പ്രവേശനവും രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്. ഒക്ടോബർ 17 ഞായർ മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.


Post a Comment

0 Comments