Flash News

6/recent/ticker-posts

കോഴിക്കോട് - അൽ ഐൻ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

Views

യുഎഇയിൽ സ്വീകരിച്ച കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി 2020 മാർച്ചിൽ നിർത്തിവെച്ച അൽ ഐൻ - കോഴിക്കോട് - വിമാന സർവീസുകൾ അടുത്ത മാസം നവംബർ 4 വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനിന്റെ അബുദാബി ഓഫീസ് അറിയിച്ചു . എയർലൈൻ യാത്രക്കാർക്ക് 392 ദിർഹം മുതലാണ് പ്രത്യേക ടിക്കറ്റ് നിരക്ക് വാഗ്ദാനം ചെയ്യുന്നത് . ആദ്യ വിമാനം നവംബർ 4 ന് ( IX 0335 ) കോഴിക്കോട് നിന്ന് പുറപ്പെട്ട് 12.25 ന് അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും , തിരിച്ച് കോഴിക്കോട്ടേക്ക് ( IX 0336 ) ഉച്ചയ്ക്ക് 1.25 ന് പുറപ്പെടും .




Post a Comment

0 Comments