Flash News

6/recent/ticker-posts

"പാമ്പ് കടിയേറ്റവന് ഇടിമിന്നലേറ്റെന്ന് കേട്ടിട്ടേയുള്ളൂ... " വീട് നഷ്ടപ്പെട്ട ജെബിൻ്റെ പണം മോഷ്ടിക്കപ്പെട്ടതെന്ന്.!

Views

കോട്ടയം: മുണ്ടക്കയത്ത് ഇരുനിലവീട് ഒന്നടങ്കം മണിമലയാറിലേക്ക് ഇടിഞ്ഞുവീണ് ഒഴുകിപ്പോകുന്ന ദൃശ്യം കാണാത്തവരായി ആരുമില്ല. മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിന്റെ വീടാണ് ശക്തമായ മഴയിൽ മണിമലയാറിലേക്ക് ഒന്നടങ്കം ഇടിഞ്ഞു വീണത്. 27 വർഷത്തെ കഷ്ടപ്പാടിൽ കെട്ടിപ്പടുത്ത വീടായിരുന്നു ഒറ്റ നിമിഷം കൊണ്ട് കൺമുന്നിൽനിന്ന് മറഞ്ഞുപോയത്.
        രണ്ട് പെൺമക്കളാണ് ജെബിയ്ക്ക്. ഒരാൾ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. മറ്റൊരാളുടെ വിവാഹം കഴിഞ്ഞു. വീട് നഷ്ടപ്പെട്ട ഇവർ  സഹോദരന്റെ വീട്ടിൽ താമസിക്കുകയാണിപ്പോൾ. സംഭവ ദിവസം 25 ഓളം പേർ ഈ വീട്ടിലാണ് നിലകൊണ്ടത്. സുരക്ഷിതമെന്ന് കരുതിയാണ് അയൽക്കാരടക്കം ഈ വീട്ടിലേക്ക് വന്നത്. ഇതൊന്നുമല്ല ഇവിടെ വിശയം. ജോബി ബസ് ഓട്ടത്തിലായ സമയത്താണ് അപകടം നടന്നത്. ഇദ്ദേഹം മകളുടെ ആഭരണങ്ങൾ പണയപ്പെടുത്തി എടുത്ത പണം വീട്ടിൽ സൂക്ഷിച്ചിരുന്നു. വീട്ടിൽ നിന്ന് മാറേണ്ട അവസ്ഥ വരുമ്പോൾ കൊണ്ടുപോകാനായി എടുത്ത് വെച്ചവയുടെ കൂടെയാണ് ഈ പണവും വെച്ചിരുന്നത്. എന്നാൽ, രക്ഷാപ്രവർത്തനത്തിൻ്റെ പേരിൽ വീട്ടിലെത്തിയവരിൽ  ഒരാൾ ഇത് മോഷ്ടിച്ചിരുന്നെന്നാണ് ജെബി പറയുന്നത്.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. തൻ്റെ 27 വർഷത്തെ സമ്പാദ്യമായ വീട് നഷ്ടപ്പെട്ടു പോയി. മകളുടെ വിവാഹാവശ്യത്തിനായി സ്വരൂപിച്ച പണം മോഷണവും പോയി. പാമ്പ് കടിയേറ്റവന് ഇ ടിമിന്നലിലേറ്റത് പോലെയാണ് ജെബിൻ്റെ ഇപ്പോഴത്തെ അവസ്ഥ.!


Post a Comment

1 Comments

  1. ജെബി ആണോ പണം മോഷ്ടിച്ചത് അതോ ജെബിന്റെ പണം മറ്റാരോ മോഷ്ടിച്ചതാണോ

    ReplyDelete