Flash News

6/recent/ticker-posts

ഓമനിച്ച് വളർത്തിയ മുടി സ്നേഹ ദാനം നൽകി ശാക്കിർ മാതൃകയായി.

Views

ഓമനിച്ച് വളർത്തിയ മുടി സ്നേഹ ദാനം നൽകി ശാക്കിർ മാതൃകയായി.


ഊരകം: ശാക്കിറിൻ്റെ നീട്ടി വളർത്തിയ മുടി ഇനി കാണാനാകില്ല. ഓമനിച്ചു വളർത്തിയ തൻ്റെ മുടി കാൻസർ പിടിപെട്ട് കീമോ  ചികിത്സ ചെയ്ത് മുടി നഷ്ടപ്പെട്ടവർക്കായി സ്നേഹ ദാനമായി ശാക്കിർ മുറിച്ച് നൽകി.ഇപ്പോൾ പലരും ഇത്തരം സദ് പ്രവൃത്തിക്കായി മുന്നോട്ടു വരുന്നു.കേശദാനം സ്നേഹ ദാനമാണ്. കീമോ ചികിത്സയുടെ കടുപ്പം മൂലം മുടി നഷ്ടപ്പെട്ടവർക്ക് വിഗ് ഉണ്ടാക്കാനാണ് ഊരകം റെെൻബോ എക്സിക്യൂട്ടീവ് മെമ്പറായ ശാക്കിർ നീട്ടി വളർത്തിയ തൻ്റെ മുടി മുറിച്ച് നൽകിയത്.
     കഴിഞ്ഞയാഴ്ച്ച കോഴിക്കോട് മാളവിക എന്ന പത്താം ക്ലാസുകാരി തൻ്റെ വശ്യമാർന്ന മുടി 42 cm മുറിച്ച് ഹെയർ ഹോപ്പ് പാലിയേറ്റീവ് പദ്ധതിയിലൂടെ കാൻസർ രോഗികൾക്ക് നൽകിയിരുന്നു.
കാൻസർ രോഗികൾക്ക് തന്നാലാകുന്ന സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശാക്കിറും കേശദാനത്തിന് തയ്യാറായത്.




Post a Comment

0 Comments