Flash News

6/recent/ticker-posts

‘കലിയടങ്ങി…ന്യൂനമര്‍ദ്ദം ദുര്‍ബലപ്പെടുന്നു’; അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞു; തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരും

Views


തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ കാറ്റിന് ശക്തി കുറയുകയാണ്.

വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടരും. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വരും മണിക്കൂറില്‍ കടലില്‍ നിന്ന് കൂടുതല്‍ മഴ മേഘങ്ങള്‍ കരയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നല്‍ മേഘങ്ങള്‍ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇടിമിന്നലും കാറ്റും ഇന്നും ചിലയിടങ്ങളില്‍ തുടരാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

അതേസമയം, കോട്ടയം കൂട്ടിക്കലില്‍ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഇവിടെ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.



Post a Comment

0 Comments