Flash News

6/recent/ticker-posts

ഫോണുകൾ സാനിറ്റൈസ് ചെയ്യുന്നത് അപകടകരംസാനിറ്റൈസർ വീണ് ഡാമേജ് സംഭവിച്ച ഫോണുകളുമായി നിരവധി പേരാണ് ഓരോ ദിവസവും സർവീസ് സെന്ററുകളിലെത്തുന്നത്

Views

കോഴിക്കോട് :കോവിഡ് കാലത്ത് യാത്രകൾ കഴിഞ്ഞ് വരുമ്പോൾ മേലാസകലവും, ഉപയോഗിച്ച വസ്തുക്കളും സാനിറ്റൈസ് ചെയ്യുക എന്നത് മിക്കവരും ശീലമാക്കിയിട്ടുണ്ട്. എന്നാൽ മൊബൈൽ ഫോണിൽ സാനിറ്റൈസർ സ്പ്രേ ചെയ്ത് മൊബൈൽ ക്ലീൻ ചെയ്യുന്നത് അത്ര നല്ലതല്ലെന്ന വാർത്തയാണ് വരുന്നത്. സാനിറ്റൈസർ വീണ് ഡാമേജ് സംഭവിച്ച ഫോണുകളുമായി നിരവധി പേരാണ് ഓരോ ദിവസവും സർവീസ് സെന്ററുകളിലെത്തുന്നത്. 

     രാസലായനിയായതിനാൽ സാനിറ്റൈസർ ഏല്ക്കുമ്പോൾ ഫോണിന്റെ ഡിസ്പ്ലേ, മൈക്ക്, ക്യാമറ എന്നിവക്കെല്ലാം എളുപ്പം തകരാൻ സംഭവിച്ച് നശിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. സാനിറ്റൈസർ വീണ്  പശ നശിക്കുന്നത് കാരണം ഡിസ്പ്ലേയാണ് ആദ്യം നശിക്കുക. മൈക്കിന്റെയും സ്പീക്കറിന്റെയും ഭാഗത്ത് സാനിറ്റൈസർ വീണാൽ താമസിയാതെ ശബ്ദത്തിലെ ഇടർച്ച തുടങ്ങും. അധികം താമസിയാതെ നിശ്ചലമാകും. 

     തൊട്ടുണർത്തുന്ന സ്മാർട്ട് ഫോണുകൾ ചിലർ അണു നശീകരണം നടത്താൻ സാനിറ്റൈസറിൽ കുളിപ്പിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിനെ സ്പർശിച്ചുണർത്താനുള്ള ശേഷി മെല്ലെ മെല്ലെ നശിച്ചു തുടങ്ങും. സാനിറ്റൈസറാണ് കാരണമെങ്കിലും സർവീസ് സെന്ററുകാർ ഇത് വെള്ളത്തിൽ വീണത്, ഡാമേജ് തുടങ്ങിയ ഗണത്തിൽ പെടുത്തി റിപ്പോർട്ട് ചെയ്യുന്നതിനാൽ വാറന്റിയും നഷ്ടമാകും. എല്ലാം നശിക്കട്ടെ എന്ന് കരുതി വൻ വില കൊടുത്ത് വാങ്ങുന്ന ഫോണുകൾ സാനിറ്റൈസറിൽ മുക്കുന്നവർ ഇനിയെങ്കിലും ഓർക്കുക, വെളുക്കാനാണ് തേക്കുന്നതെങ്കിലും പാണ്ടാണുണ്ടാവുന്നതെന്ന്.


Post a Comment

0 Comments