Flash News

6/recent/ticker-posts

മഴക്കെടുതി; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു

Views
സംസ്​ഥാനത്ത്​ ശക്തമായ മഴ​​ക്കെടുതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തെ (ഒക്​ടോബർ 18, 2021) പ്ലസ്​ വൺ പരീക്ഷ മാറ്റി.

പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. 
ഹയർസെക്കൻഡറി പരീക്ഷ ബോർഡ്​ അറിയിച്ചതാണ്​ ഇക്കാര്യം. നാളെയാണ്​ അവസാന പരീക്ഷ ന​ടക്കേണ്ടിയിരുന്നത്​.

⭕️കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കൽ, എൻട്രൻസ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

⭕️മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

⭕️നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.




Post a Comment

0 Comments