Flash News

6/recent/ticker-posts

പഞ്ചസാര വാങ്ങാന്‍ അമ്മ കടയിലേക്ക് വിട്ടു, മകൻ രാജ്യം ചുറ്റി.

Views

കൊച്ചി: ഇരുപത്തിരണ്ട് മാസം മുമ്ബ് പഞ്ചസാര വാങ്ങാന്‍ ഇരുപതു രൂപയും കൊടുത്ത് അമ്മ കടയിലേക്ക് വിട്ട മകന്‍ ഇതുവരെ തിരിച്ച്‌ വീട്ടില്‍ കയറിയിട്ടില്ല.
അന്ന് ആക്രിക്കടയില്‍ നിന്ന് വാങ്ങിയ സൈക്കിള്‍ ചവിട്ടിത്തുടങ്ങിയ യാത്ര തുടരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെയും ആ സൈക്കിള്‍ ഉരുണ്ടു. സഞ്ചാര പ്രിയര്‍ പുതിയ പേരും സമ്മാനിച്ചു-`അച്ചു ട്രിപ്പന്‍'

ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന ചോറ്റാനിക്കര പുളിക്കപ്പറമ്ബിലെ പങ്കജാക്ഷിയുടെ മകന്‍ അനില്‍ കുമാര്‍ ഇപ്പോള്‍ പാക് അതിര്‍ത്തിയിലേക്ക് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം സമ്ബാദ്യമായ ആയിരം രൂപ കൊടുത്തു ആക്രി കടയില്‍ നിന്ന് വാങ്ങിയ സൈക്കിളിലാണ് യാത്ര. അന്ന് സൈക്കിളുമായി ട്രെയിനില്‍ ആദ്യം ഡല്‍ഹിയിലെത്തി. തുടര്‍ന്നുള്ള യാത്രകള്‍ സൈക്കിളില്‍.
ഹിമാലയം, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിങ്ങനെ യാത്ര നീണ്ടു. വയനാട്ടിലും മൂന്നാറിലുമെത്തി. പുതിയ പേര് കിട്ടിയതും യാത്ര വൈറലായതും മൂന്നാറിലെ ആനച്ചാല്‍ വച്ചാണ്. എറണാകുളം സ്വദേശി സേതുമാധവന്‍ തമ്ബി തന്റെ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. അദ്ദേഹവും സുഹൃത്തുക്കളും ടെന്റും സമ്മാനിച്ചു.


Post a Comment

0 Comments