Flash News

6/recent/ticker-posts

ഉസ്മാൻ്റെ വായനാ മരംഇരുമ്പൂഴിക്ക് കലാ മുദ്ര.!

Views
ഉസ്മാൻ്റെ വായനാ മരം
ഇരുമ്പൂഴിക്ക് കലാ മുദ്ര.!

മലപ്പുറം: മഞ്ചേരി റോഡിൽ കാട്ടുങ്ങലിലൂടെ പോകുന്നവർക്ക് കൗതുകക്കാഴ്‌ചയാകുകയാണ് ഉസ്‌മാൻ ഇരുമ്പുഴിയുടെ വീട്ടുമുറ്റത്തെ 'വായനമരം'. ശില്പം കാണാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും വിദ്യാർഥികളടക്കമുള്ളവർ റോഡരികിലെ വീട്ടിലേക്ക് എത്തുന്നുണ്ട്.

വായന വളർത്തുകയെന്ന ആശയവുമായി ഒരുവർഷം മുൻപാണ് ശില്പിയും ചിത്രകാരനുമായ ഉസ്‌മാൻ ഇരുമ്പുഴി വായനമരമെന്ന ശില്പം നിർമിച്ചത്. വളർച്ചയുള്ളതിന്റെ പ്രതീകമാണ് മരങ്ങൾ. വായനയിലൂടെയുണ്ടാകുന്ന വളർച്ചയാണ് വായനമരം പ്രതിനിധീകരിക്കുന്നത്. സ്‌മാർട്ട്ഫോണുകളിലേക്ക് ഒതുങ്ങിപ്പോകുന്ന പുതിയ തലമുറയെ വായനയിലേക്ക് തിരിച്ചെത്തിക്കാനാണ് ചെറിയൊരു കൗതുകം കലർത്തി ശില്പം നിർമിച്ചതെന്ന് ഉസ്‌മാൻ പറയുന്നു.


ചെറിയ കല്ലുകൾകൊണ്ടാണ് ശില്പം നിർമിച്ചത്. അരീക്കോട് സ്വദേശി വിജീഷായിരുന്നു പ്രധാന സഹായി. എഴുത്തുകാരനും നല്ലൊരു വായനക്കാരനും കൂടിയായ ഉസ്‌മാന്റെ വീടിനുൾവശം ചെറിയൊരു ആർട്ട് ഗാലറിയാണ്.

മുപ്പതിലധികം പെയിന്റിങ്ങുകളാണ് സ്വന്തമായുള്ളത്. ഇതിനുപുറമെ മറ്റു ചിത്രകാരൻമാരുടെ ചിത്രങ്ങൾ വേറെയും. കലാപരമായി നിർമിച്ച ഷെൽഫുകളിൽ മൂവായിരത്തിലധികം പുസ്തകങ്ങൾ. പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇപ്പോൾ പൂർണമായും കലാപ്രവർത്തനങ്ങളിലാണ് നേരം കണ്ടെത്തുന്നത്.


സഹ കലാകാരൻമാർക്കൊപ്പം ദൂരദേശങ്ങളിൽ സഞ്ചരിച്ച് ചിത്രരചനയും നടത്താറുണ്ട്. എട്ട് പുസ്തകങ്ങളാണ് ഉസ്‌മാൻ ഇരുമ്പുഴിയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇന്ത്യയിലും വിദേശത്തുമായി 26 കാർട്ടൂൺ പ്രദർശനങ്ങളും നടത്തി. എല്ലാ കലാപ്രവർത്തനങ്ങൾക്കും കൂട്ടായി ഭാര്യ സാബിറ ഒപ്പമുണ്ട്. യാസീം, അമീറ എന്നിവരാണു മക്കൾ.


Post a Comment

0 Comments