Flash News

6/recent/ticker-posts

ചൈനയിൽ വീണ്ടും കോവിഡ്​:

Views
ചൈനയിൽ വീണ്ടും കോവിഡ്​:

ലോക്​ഡൗൺ ഏർപ്പെടുത്തി, വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു, വ്യാപക കോവിഡ്​ പരിശോധന



തുടർച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ നിയന്ത്രണം കടുപ്പിച്ച്​ ചൈന. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക്​ അവധി പ്രഖ്യാപിക്കുകയും ചെയ്​തു. വിനോദസഞ്ചാരികളിൽനിന്നാണ്​ രോഗം പകർ​ന്നതെന്നാണ്​ സൂചന.

പുതിയ കേസുകൾ കണ്ടെത്തിയ രാജ്യത്തിന്‍റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. ഇന്ന്​ 13 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചതായി​ റോയി​േട്ടഴ്​സ്​ റി​പ്പോർട്ട്​ ചെയ്​തു. നിലവിൽ 492 പേർക്ക്​ രോഗമുള്ളതായി വേൾഡോമീറ്റർ റിപ്പോർട്ട്​ ചെയ്​തു. ഇതേ തുടർന്ന്​ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വ്യാപക കോവിഡ്​ പരിശോധന നടത്തി.

2019ൽ ചൈനയി​െല വുഹാനിലായിരുന്നു കോവിഡ്​ -19 ആദ്യമായി കണ്ടെത്തിയത്​. പിന്നീട്​ ലോകമാകെ വ്യാപിക്കുകയായിരുന്നു. കടുത്ത ലോക്​ഡൗൺ ഏർപ്പെടുത്തിയാണ്​ രാഷ്​ട്രങ്ങൾ രോഗപ്പകർച്ച തടഞ്ഞത്​. അ​അതേസമയം രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെ​ട്ടെന്നുതന്നെ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകുകയും ചെയ്​തിരുന്നു. ഇതിനിടെയാണ്​ രാജ്യത്ത്​ വീണ്ടും രോഗം കണ്ടെത്തിയത്​. പിന്നാലെ വടക്കുപടിഞ്ഞാറൻ ചൈനയിലെ ലാൻഷോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളോട്​ അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന്​ നിർദേശം നൽകിയിട്ടുണ്ട്​. പോകുന്നവർ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കണം.

സിയാനിലെയും ലാൻഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കി. ഇന്നർ മംഗോളിയയിലെ എറെൻഹോട്ട് നഗരത്തിൽനിന്ന്​ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചു. താമസക്കാർ വീടുകളിൽനിന്ന്​ പുറത്തിറങ്ങരുതെന്നും നിർ​ദേശം നൽകി.




Post a Comment

0 Comments