Flash News

6/recent/ticker-posts

എ.എ.റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട്

Views


ന്യൂദല്‍ഹി: ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അഴിച്ചു പണി. പിണറായി മന്ത്രിസഭയില്‍ അംഗമായതോടെ മുഹമ്മദ് റിയാസ് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു.പകരം എ.എ റഹീമിനെ പുതിയ ദേശീയ പ്രസിഡന്റായി നിയമിച്ചു. ഇന്നു ചേര്‍ന്ന് കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും. അതേസമയം, റഹീമിന് തെരഞ്ഞെടുപ്പില്‍ സീറ്റും നിഷേധിച്ചിരുന്നു. എം വിജിന്‍, കെ വി സുമേഷ്, സച്ചിന്‍ ദേവ്, കെ റഫീഖ് എന്നിവരിലാരെങ്കിലും ഡിവൈഎഫ്െഎയുടെ സംസ്ഥാന നേതൃസ്ഥാനത്തിലേക്ക് എത്തും.



Post a Comment

0 Comments