Flash News

6/recent/ticker-posts

പോപ്പുലർ ന്യൂസിൻ്റെ നബിദിനാശംസകൾ..!

Views

എല്ലാ മനുഷ്യരും സമന്മാരാണ്,ഒരു ചീർപ്പിൻ്റെ പല്ലു പോലെ.... ആരെയും വെറുക്കരുത്...
 പുലരുമ്പോഴും വൈകീട്ടും ആരോടും വിദ്വേഷമില്ലാതെയിരിക്കുക... അതാണ് എൻ്റെ മാർഗ്ഗം...! എന്നെ സ്നേഹിക്കുന്നവർ എൻ്റെ മാർഗ്ഗത്തെ ജീവിപ്പിക്കുകയാണു ചെയ്യേണ്ടത്.
മതം എന്താണെന്ന് ചോദിച്ചപ്പോൾ 'സ്വഭാവമഹിമ' എന്നും ഏറ്റവും ഉത്തമനായ വ്യക്തി ആരാണെന്ന ചോദ്യത്തിന് 'വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ മറ്റൊരാളെ ദ്രോഹിക്കാത്തവൻ' എന്നും തിരുനബി (സ) പ്രത്യുത്തരം നൽകി.
ആരോടും അനീതി അരുത്... സ്വന്തത്തിനും ഉറ്റവർക്കും ഉടയവർക്കും എതിരായിരുന്നാൽ പോലും നീതിയുടെ പക്ഷത്ത് ഉറച്ചു നിൽക്കണം...! അതാണ് ദൈവത്തിൻ്റെ പ്രീതിയിലേക്കുള്ള പാത.!
  വിശന്നു കരഞ്ഞ ഒട്ടകത്തിൻ്റെ ഉടമസ്ഥനെ വിളിച്ച് തിരുദൂതർ (സ) താക്കീത് ചെയ്തില്ലെ...?! ഉറുമ്പുകൾ ചാലിട്ടൊഴുകുന്ന സ്ഥലത്ത് തീ കായുന്നയാളെ "തീ അണക്കൂ... തീ അണക്കൂ...." എന്ന് വേദനയോടെ വിലക്കിയവരല്ലേ..?!

അത്യാവശ്യത്തിനല്ലാതെ ഒരു മരവും മുറിക്കരുത്... നാളെ ലോകാവസാനമാണെന്ന് അറിഞ്ഞാലും ഇന്ന് ഒരു മരം നട്ടുവളർത്തണം.!

മദീനയുടെ തെരുവിലൂടെ ഒരു യഹൂദ സഹോദരൻ്റെ മൃതദേഹം വിലാപയാത്രയായി കൊണ്ട് പോകുമ്പോൾ ഇതു കാണാനിടയായ പുണ്യ നബി(സ) ഇരിക്കുന്നിടത്തുനിന്ന് ആദരസൂചകമായി എഴുന്നേറ്റു നിന്നു. അന്നേരം ഒരാൾ ചോദിച്ചു: "അതൊരു ജൂതൻ്റെ മൃതദേഹമല്ലേ...? എന്തിന് എഴുന്നേറ്റ് നിൽക്കണം...?!"
ഉടനെ ലോകൈക രാജകുമാരൻ്റെ പ്രതികരണം.... "ശരിയാണ്... ജൂതനാണെങ്കിലും അതൊരു മനുഷ്യനല്ലേ...?!" ഇന്നും എന്നും എങ്ങും മുഴങ്ങേണ്ട ഒരു വലിയ ചോദ്യം..., മഹാ തത്വം.!
        ഈ ദൈവദൂതൻ്റെ 1495-മത് ജന്മദിന വേളയിൽ 
(റ:അവ്വൽ -12) എല്ലാ പ്രേക്ഷകർക്കും പോപ്പുലർ ന്യൂസിൻ്റെ ഒരായിരം നബിദിനാശംസകൾ...!


Post a Comment

0 Comments