Flash News

6/recent/ticker-posts

പ്രവാചകനെ നിന്ദിച്ച് കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് കാറപകടത്തില്‍ മരിച്ചു

Views

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച്‌ വിവാദമുയര്‍ത്തി കുപ്രസിദ്ധി പിടിച്ചുപറ്റിയ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാറാ വില്‍ക്കിസ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന പൊലീസ് കാര്‍, റോഡിന്റെ തെറ്റായ വശത്തേക്ക് കടന്ന് ഒരു ട്രക്കുമായി കൂട്ടിമുട്ടുകയായിരുന്നു. 75 കാരനായ കാര്‍ട്ടൂണിസ്റ്റിനൊപ്പം അംഗരക്ഷകരായി വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും മരിച്ചതായി സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍ ഈ അപകടത്തെ കുറിച്ച്‌ കൂടുതലായി അന്വേഷിക്കുന്നുണ്ട്. സ്വീഡനിലെ ക്രോണോബെര്‍ഗ് പ്രവിശ്യയിലെ മാര്‍ക്ക്യാര്‍ഡില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട രണ്ടു വാഹനങ്ങളിലും അഗ്‌നിബാധയുണ്ടാവുകയും ട്രക്ക് ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2007-ല്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വധ ഭീഷണികളാണ് വില്‍ക്ക്സിന് ലഭിച്ചിരുന്നത്. 2015-ല്‍ ക്രുദ്ട്ടോണ്‍ഡെന്‍ കഫേയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു സംവാദത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഒമര്‍ എല്‍ ഹുസൈന്‍ എന്ന ഒരു തോക്കുധാരി ഇദ്ദേഹത്തിനെതിരെ വെടിയുതിര്‍ത്തിരുന്നു. അതിനു മുന്‍പായി 2011-ല്‍ വില്‍ക്ക്സിനെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് കൊളീന്‍ ലാ റോസ് എന്ന 51 കാരനെ അറസ്റ്റ് ചെയ്യുകയും പിന്നീട് 2014-ല്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ വില്‍ക്ക്സും രണ്ടു പൊലീസുകാരും മരിച്ച വിവരം നാഷണല്‍ പൊലീസ് ചീഫ് ആന്‍ഡേഴ്സ് തോണ്‍ബെര്‍ഗ് സ്ഥിരീകരിച്ചു. വില്‍ക്ക്സിന്റെയും കൂടെ മരണമടഞ്ഞ പൊലീസുകാരുടെയും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം പൊലീസിന്റെ ഭാഗത്തുനിന്നും സാധ്യമായ സഹായങ്ങള്‍ എല്ലാം ചെയ്യുമെന്നും പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഇത് ഒരു അപകടം തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും കൂടുതല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ച ട്രക്ക് ഡ്രൈവറെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വില്‍ക്ക്സുമായി പോയ കാര്‍ അമിതവേഗതയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിയന്ത്രണം വിട്ട് റോഡിന്റെ മറുഭാഗത്തേക്ക് കുതിച്ച്‌ എതിരെ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ തന്നെ ഇരു വാഹനങ്ങളിലും അഗ്‌നിബാധയുണ്ടായി. ഇതേതുടര്‍ന്ന് അപകടം നടന്ന ഇ 4 റോഡ് താത്ക്കാലികമായി അടച്ചു. ... Read More at: http://tlnewsonline.in/controversial-swedish-cartoonist-dies-in-car-crash

Post a Comment

0 Comments