Flash News

6/recent/ticker-posts

ശബരിമലയില്‍ തുലാമാസ പൂജക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനമില്ല

Views

പത്തനംതിട്ട: ശക്തമായ മഴയുടെ സാഹചര്യത്തില്‍ ശബരിമല തുലാമാസ പൂജക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ജില്ലയില്‍ പ്രതികൂല കാലാവസ്ഥ തുടരുകയാണ്.

ഈ മാസം 20 മുതല്‍ 24 വരെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ അതിശക്തമായ മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നതും, വനമേഖലകളിലെ ഇടവിട്ടുള്ള ശക്തമായ മഴയും മറ്റു ദുരന്ത സാഹചര്യങ്ങളും അപകടങ്ങള്‍ക്ക് ഇടയാക്കാം എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും അറിയിച്ചു.


Post a Comment

0 Comments