Flash News

6/recent/ticker-posts

കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ ജുവൈനൽ ഹോമിലേക്ക് മാറ്റി

Views
മലപ്പുറം : കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പതിനഞ്ചുകാരനെ രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഹോമിലേക്ക് മാറ്റി . പ്രതിയുടെ സാമൂഹ്യ മാധ്യമ ഇടപെടലുകളും ഇന്‍റര്‍നെറ്റ് ഉപയോഗവും പൊലീസ് വിശദമായി പരിശോധിക്കും. പെൺകുട്ടിയെ ആക്രമിച്ചതിന് പ്രതിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് .

വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.തുടർന്ന് രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഹോമിലേക്ക് മാറ്റി . കേസിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും പൊലീസ് നിഗമനം . അറസ്റ്റിലായ പത്താം ക്ലാസുകാരന്‍റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇന്‍റര്‍നെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ക്രൂരമായ ആക്രമണത്തിനും പീഡന ശ്രമത്തിനും വിദ്യാർഥിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട് . പതിനഞ്ചുകാരൻ പെൺകുട്ടിയെ ലൈംഗിക പീഡനോദ്ദേശ്യത്തോടെ ആക്രമിച്ചത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത് . ആക്രമണം നേരിട്ട പെൺകുട്ടിക്ക് ക്രൂര മർദനം ഏറ്റെങ്കിലും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.



Post a Comment

0 Comments