Flash News

6/recent/ticker-posts

ഷാർജ വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കാർക്ക് ചില മാർഗ്ഗനിർദ്ദേശങ്ങളുമായി എയർഇന്ത്യ

Views
ഷാർജ വിമാനത്താവളം വഴി സഞ്ചരിക്കുന്ന എയർഇന്ത്യ & എയർഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാർക്കായി ചില മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി .
മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യാത്രക്കാർ ടിക്കറ്റ് ഉറപ്പായതിന് ശേഷം മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് അറിയിച്ചിരിക്കുന്നത് . വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് മാത്രം വിമാനത്താവളത്തിൽ എത്തിച്ചേർന്നാൽ മതിയെന്നും അതിന് മുൻപ് ഒരു പാട് നേരത്തെ എത്തിച്ചേരേണ്ടതില്ലെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു . കോവിഡ് സാഹചര്യത്തിൽ എല്ലാ സമയത്തും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം . PPE കിറ്റ് ധരിച്ചെത്താത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയിട്ടുള്ള PPE വെൻഡിങ് മെഷീനുകളിലൂടെ PPE കിറ്റ് വാങ്ങിക്കാവുന്നതാണെന്നും നിർദ്ദേശങ്ങളിൽ പറയുന്നു .


Post a Comment

0 Comments