Flash News

6/recent/ticker-posts

മലയാളത്തിന്റെ മഹാനടന് യാത്രാമൊഴി നല്‍കി കേരളം.

Views

മലയാളത്തിന്റെ മഹാനടന്
യാത്രാമൊഴി നല്‍കി കേരളം.

തിരുവനനന്തപുരം: മലയാളത്തിന്റെ മഹാനടന് യാത്രാമൊഴി നല്‍കി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു.
മകന്‍ ഉണ്ണിയാണ് അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമായിരുന്നു ശാന്തികവാടത്തിലേക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയത്.

കനത്തമഴയെ അവഗണിച്ചും രാഷ്ട്രീയ, കലാരംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അവസാനമായി ഒരു നോക്കു കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം പേരാണ് തിരുവനന്തപുരത്ത് എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ ഒട്ടേറെ പേര്‍ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തിയിരുന്നു. സമുദായ-സാംസ്‌കാരിക നേതാക്കള്‍, നാടക പ്രവര്‍ത്തകര്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

മമ്മൂട്ടി 40 വര്‍ഷക്കാലത്തെ അഭിനയ സഹവാസം ഓര്‍ത്തെടുത്തപ്പോള്‍ മോഹന്‍ലാല്‍ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങള്‍ പങ്കിട്ടു. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്നു പറഞ്ഞ ലാല്‍, വികാരാധീനനായി. നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ നെടുമുടി വേണുവിന്റെ വിയോഗം അതീവ ദുഃഖകരമാണെന്നു ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നെടുമുടി മരിക്കുന്നത്. മരണ സമയത്ത് അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ , തകര എന്നീ സിനിമകള്‍ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി.


നെടുമുടി വേഷമിട്ട ചിത്രങ്ങൾ..


2021 മരക്കാർ അറബിക്കടലിന്റെ സിംഹം
2021 ആണും പെണ്ണും
2021 യുവം
2019 തെളിവ്
2019 ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ
2019 താക്കോൽ
2019 എ ഫോർ ആപ്പിൾ
2019 ശുഭരാത്രി
2019 മധുരരാജ
2018 ജോസഫ്
2018 തട്ടുംപുറത്ത് അച്ചുതൻ
2018 ഒരു കുപ്രസിദ്ധ പയ്യൻ
2018 കമ്മാര സംഭവം
2018 ഒരു കുട്ടനാടൻ ബ്ലോഗ്
2015 ചാർലി
2014 മോസയിലെ കുതിര മീനുകൾ
2011 സാൾട്ട് ൻ പെപ്പർ
2010 എൽസമ്മ എന്ന ആൺകുട്ടി
2010 പെൺപട്ടണം
2010 മലർവാടി ആർട്‌സ് ക്ലബ്
2010 പോക്കിരിരാജ
2010 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
2009 ഭാഗ്യദേവത
2008 ഭൂമിമലയാളം
2008 സിലമ്പാട്ടം (തമിഴ്)
2008 പൊയ് സൊല്ല പോറം തമിഴ്
2006 പോത്തൻബാവ
2005 അന്യൻ തമിഴ്
2005 തന്മാത്ര
2005 മയൂഖം
2005 അനന്തഭദ്രം
2005 ഫിംഗർ പ്രിന്റ്
2004 അമൃതം
2004 മാമ്പഴക്കാലം
2004 യനം
2004 വെട്ടം
2004 ജലോത്സവം
2004 വിസ്മയത്തുമ്പത്ത്
2003 മനസ്സിനക്കരെ
2003 മാർഗം
2003 ബാലേട്ടൻ
2003 അരിമ്പാറ
2003 എന്റെ വീട് അപ്പൂന്റേം
2003 തിളക്കം
2003 മിസ്റ്റർ ബ്രമഃചാരി
2002 യാത്രക്കാരുടെ ശ്രദ്ധക്ക്
2002 നിഴൽക്ക്കൂത്ത്
2002 ചതുരംഗം
2002 കണ്മഷി
2002 മഴത്തുള്ളിക്കിലുക്കം
2002 ഫാന്റം
2002 താണ്ഡവം
2001 ഇഷ്ടം
2001 കാക്കക്കുയിൽ
2001 ലേഡീസ് & ജെന്റിൽമെൻ
2001 രണ്ടാം ഭാവം
2001 സയ്‌വർ തിരുമേനി
2000 കവർ സ്റ്റോറി
2000 ദാദ സഹിബ്
2000 ലൈഫ് ഈസ് ബ്യൂട്ടിഫുൾ
2000 മധുരനൊമ്പരക്കാറ്റ്
2000 മി. ബട്‌ലർ
1999 ദേവരാഗം
1999 മേഘം
1999 പല്ലാവൂർ ദേവനാരായണൻ
1999 പ്രണയനിലാവ്
1999 തച്ചിലേടത്ത് ചുണ്ടൻ
1999 വീണ്ടും ചില വീട്ടു കാര്യങ്ങൾ
1998 ചിന്താവിഷ്ടയായ ശ്യാമള
1998 ദയ
1998 ഹരികൃഷ്ണൻസ്
1998 രക്തസാക്ഷികൾ സിന്ദാബാദ്
1998 സിദ്ധാർഥ
1998 സുന്ദരക്കില്ലാടി
1997 ചന്ദ്രലേഖ
1997 ചുരം
1997 ഇതാ ഒരു സ്‌നേഹഗാഥ
1997 ഗുരു
1997 കാരുണ്യം
1997 മാനസം
1997 മന്ത്രമോതിരം
1997 ഒരു യാത്രാമൊഴി
1997 പൂനിലാമഴ
1997 സൂപ്പർമാൻ
1996 ഇന്ത്യൻ
1996 കാലാപാനി
1995 ഓർമകളുണ്ടായിരിക്കണം
1995 കഴകം
1995 മാണിക്യ ചെമ്പഴുക്ക
1995 നിർണ്ണയം
1995 സ്ഫടികം
1995 ശ്രീരാഗം
1995 സുന്ദരി നീയും സുന്ദരൻ ഞാനും
1995 തച്ചോളി വർഗീസ് ചേകവർ
1994 പവിത്രം
1994 രാജധനി
1994 ശുദ്ധമദ്ദളം
1994 തേന്മാവിൻ കൊമ്പത്ത്
1993 ആഗ്‌നേയം
1993 ആകാശദൂത്
1993 ദേവാസുരം
1993 കാബൂളിവാല
1993 മണിചിത്രത്താഴ്
1993 മിഥുനം
1993 സമാഗമം
1993 വിയറ്റ്‌നാം കോളനി
1992 അഹം
1992 ചമ്പക്കുളം തച്ചൻ
1992 കമലദളം
1992 കിങ്ങിണി
1992 മാളൂട്ടി
1992 സർഗം
1992 സവിധം
1992 സ്‌നേഹസാഗരം
1992 സൂര്യഗായത്രി
1991 ഭരതം
1991 ധനം
1991 കടവ്
1991 കേളി
1991 മുഖചിത്രം
1991 നെറ്റിപ്പട്ടം
1991 ഒരു തരം രണ്ടൂതരം മൂന്നുതരം
1991 അങ്കിൽ ബൺ
1991 വേനൽകിനാവുകൾ
1990 ഈ തണുത്ത വെളുപ്പാൻ കാലത്ത്
1990 അക്കരെ അക്കരെ അക്കരെ
1990 അപ്പു
1990 ഡോ. പശുപതി
1990 ഹിസ് ഹൈനസ് അബ്ദുള്ള
1990 നഗരങ്ങളിൽ ചെന്ന് രാപാർക്കാം
1990 പെരുംതച്ചൻ
1990 ലാൽ സലാം
1989 ആലീസിന്റെ അന്വേഷണം
1989 ചക്കിക്കൊത്ത ചങ്കരൻ
1989 ദശരഥം
1989 ഒരു സായാഹ്നത്തിന്റെ സ്വപ്നം
1989 പൂരം
1989 സ്വാഗതം
1989 വന്ദനം
1988 വിചാരണ
1988 ആരണ്യകം
1988 ചിത്രം
1988 ധ്വനി
1988 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
1988 ഒരേ തൂവൽ പക്ഷികൾ
1988 ഓർക്കാപ്പുറത്ത്
1988 വൈശാലി
1988 വെള്ളാനകളുടെ നാട്
1987 അച്ചുവേട്ടന്റെ വീട്
1987 എഴുതാപ്പുറങ്ങൾ
1987 മഞ്ഞ മന്ദാരങ്ങൾ
1987 നാരദൻ കേരളത്തിൽ
1987 ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
1987 സർവകലാശാല
1987 ശ്രുതി
1987 തോരണം
1986 പ്രണാമം
1986 അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ
1986 അയൽവാസി ഒരു ദരിദ്രവാസി
1986 എന്നെന്നും കണ്ണേട്ടന്റെ
1986 ഇരകൾ
1986 നിലാകുറിഞ്ഞി പൂത്തപ്പോൾ
1986 ഒന്നുമുതൽ പൂജ്യം വരെ
1986 ഒരിടത്ത്
1986 പഞ്ചാഗ്‌നി
1986 പപ്പൻ പ്രിയപ്പെട്ട പപ്പൻ
1986 സുഖമോ ദേവി
1986 സുനിൽ വയസ്സ് 20
1986 താളവട്ടം
1985 കാതോടു കാതോരം
1985 ഈ ലോകം ഇവിടെ കുറെ മനുഷ്യർ
1985 അക്കരെ നിന്നൊരു മാരൻ
1985 അഴിയാത്ത ബന്ധങ്ങൾ
1985 ഗുരുജി ഒരു വാക്ക്
1985 കൈയും തലയും പുറത്തിടരുത്
1985 മീനമാസത്തിലെ സൂര്യൻ
1985 മുത്താരംകുന്ന്
1984 ആരോരുമറിയാതെ
1984 അക്കരെ
1984 അപ്പുണ്ണി
1984 എന്റെ ഉപാസന
1984 ഇത്തിരിപൂവേ ചുവന്നപൂവേ
1984 കളിയിൽ അല്പം കാര്യം
1984 ഓടരുതമ്മാവാ ആളറിയും
1984 ഒരു കൊച്ചു കഥ ആരും പറയാത്ത കഥ
1984 പഞ്ചവടിപ്പാലം
1984 പറന്ന് പറന്ന് പറന്ന്
1984 പൂച്ചക്കൊരു മൂക്കുത്തി
1983 ഈറ്റില്ലം
1983 അസ്ത്രം
1983 മർമ്മരം
1983 രചന
1982 ആലോലം
1982 ചില്ല്
1982 എന്റെ മോഹങ്ങൾ പൂവണിഞ്ഞു
1982 കേൾക്കാത്ത ശബ്ദം
1982 ഓർമ്മക്കായി
1982 പൊന്നും പൂവും
1982 യവനിക
1981 കള്ളൻ പവിത്രൻ
1981 കോലങ്ങൾ
1981 ഒരിടത്തൊരു ഫയൽവാൻ
1981 പാളങ്ങൾ
1981 തേനും വയമ്പും
1981 വിട പറയും മുമ്പേ
1980 ആരവം
1980 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
1980 തകര
1978 തമ്പ്


Post a Comment

0 Comments