Flash News

6/recent/ticker-posts

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി അന്തരിച്ചു_

Views
__________________________________

മാപ്പിളപ്പാട്ട് കലാകാരൻ
വി.എം കുട്ടി അന്തരിച്ചു

__________________________________
   
മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരിൽ ഒരാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 

മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കി. 7 സിനിമകളിൽ പാടിയിട്ടുണ്ട്. ഉൽപ്പത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനികളിൽ അഭിനയിച്ചു. മൂന്ന് സിനിമകൾക്കായി ഒപ്പന സംവിധാനം ചെയ്തു. ‘മാർക് ആന്റണി’ എന്ന സിനിമയ്ക്കായി വി.എം കുട്ടി പാട്ടെഴുതിയിട്ടുണ്ട്.`

86 വയസായിരുന്നു. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി. 

പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വ്യക്തിയാണ്.

മാപ്പിളകലാരംഗത്തെ സമഗ്ര സംഭാവനക്ക് 2020ലെ കേരള ഫോക് ലോർ അക്കാദമി അവാർഡ് നൽകി വി.എം കുട്ടിയെ ആദരിച്ചു. 

ഏഴ് സിനിമകളിൽ പാടിയിട്ടുണ്ട്.

മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനായ വ്യക്തിയാണ്‌ വി.എം. കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ് കുട്ടി.

ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം. 

മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 

1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കുട്ടി. 

പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ്‌ താൻ മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത് എന്ന് കുട്ടി ഓർക്കുന്നു. 

1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. 

പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 

1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. 

ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് അദ്ദേഹം. 

ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.

മൈലാഞ്ചി,പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട് വി.എം.കുട്ടി. 

കേരള സംഗീത നാടക അക്കാദമി പുര‍സ്കാരം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുര‍സ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

മാപ്പിളപ്പാട്ടിന്റെ ലോകം (എം.എൻ. കാരശ്ശേരിയുമായി ചേർന്ന് എഴുതിയത്) 
വൈക്കം മുഹമ്മദ് ബഷീർ(മാലപ്പാട്ട്)
ലേഖനം
എന്നീ കൃതികളുടെ രചയിതാവാണ്.

🔹വി.എം. കുട്ടി
കവിയും   ഗായകനും
------------- -----------------------
അബ്ദുൽ ഖാദർ വിൽ റോഡി

1935- ഏപ്രിൽ 16-ന് മലപ്പുറം ജില്ലയിലെ പുളിക്കൽ എന്ന സ്ഥലത്ത് ജനിച്ച വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി.എം.കുട്ടി മാപ്പിളപ്പാട്ടിന്റെ സുൽത്താനായി അറിയപ്പെടുന്നു.
മാപ്പിളപ്പാട്ട് ഗായകനായാണ് വി.എം കുട്ടി കൂടുതൽ അറിയപ്പെടുന്നതെങ്കിലും ഈ രംഗത്ത് അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല.
ഗായകൻ, സംഗീത സംവിധായകൻ, അഭിനേതാവ്, രചയിതാവ്, ഗവേഷകൻ, അങ്ങിനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലങ്ങൾ .
നന്നെ ചെറുപ്പത്തിലെ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്ന വി എം കുട്ടി ആറ് പതിറ്റാണ്ടിലേറെക്കാലമായി ഈ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.നിരവധി കലാകാരന്മാരെ വളർത്തിയെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന വിളയിൽ ഫസില വി.എം.കുട്ടി യിലൂടെയായിരുന്നു മാപ്പിളപ്പാട്ട് രംഗത്തെത്തിയത്.
ഗ്രാമഫോണിലും, ആകാശവാണിയിലും, കേസറ്റുകളിലും മറ്റുമാ യി നിരവധി ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും ആലപിച്ചിറ്റുണ്ട്. 1960-കളിലാണ് ഗ്രാമഫോൺ റെക്കാർഡിൽ പാടി തുടങ്ങിയത്.ചാക്കീരി ബദ്റിൽ നിന്നുള്ള വരികളും സംകൃത പമഗിരി ,കാളപൂട്ടിന്റതിശയം തുടങ്ങിയ ഗാനങ്ങളായിരുന്നു പാടി തുടങ്ങിയത്. മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങൾ
മാപ്പിളപ്പാട്ടിന്റെ ഗതി മാറ്റം
മാപ്പിളപ്പാട്ടിന്റെ തായ് വേരുകൾ
മാപ്പിളപ്പാട്ടിന്റെ ചരിത്രം വർത്തമാനം
മഹാകവി മോയിൻകുട്ടി വൈദ്യർ
വട്ടപ്പാട്ട്, തുടങ്ങി പ0നാർ ഹങ്ങളായ നിരവധിഗ്രന്ഥങ്ങൾ രചിച്ചു. കനിവും നിനവും അദ്ദേഹത്തിന്റെ ആത്മകഥയാണ്.
കിടപ്പറ, ഖുറൈശി കന്യക, എന്നീ നോവലുകളും
കുരുവിക്കുഞ്ഞ് എന്ന ബാലസാഹിത്യ കൃതിയും
മഹിമ എന്ന നാടകവും
ബശീർ മാല എന്ന കാവ്യവും രചിച്ചിറ്റുണ്ട്.
ഭക്തിഗാനങ്ങൾ
വീരഗാഥകൾ
മൈത്രീ ഗാനങ്ങൾ
സാമൂഹ്യ ഗാനങ്ങൾ
കത്തു പാട്ടുകൾ തുടങ്ങി വിവിധ വകുപ്പുകളിലായി അദ്ദേഹം രചിച്ച നൂറിലേറെ ഗാനങ്ങളുടെ സമാഹാരം ഇശൽ നിലാവ് എന്ന പേരിൽ പ്രസിദ്ധീകരിച്ചിറ്റുണ്ട്.
പതിനാലാം രാവ്
പരദേശി
ഉൽപത്തി
എന്നീ സിനിമകളിൽ അഭിനയിച്ചു.1921- എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനവും
മാന്യമഹാ ജനങ്ങളെ
മൈലാഞ്ചി
സമ്മേളനം, സമ്മാനം
തുടങ്ങിയ ചിത്രങ്ങളിൽ ഒപ്പന സംവിധാനവും നിർവ്വഹിച്ചു.
എം. ഇ .എസ് അവാർഡ്
ഉബൈദ് അവാർഡ്
മാല - ദുബൈ അവാർഡ്
സംഗീത നാടക അക്കാദമി
മാപ്പിള സോംഗ് ലവേർസ്
മാധ്യമം അവാർഡ്
കേരള കലാമണ്ഡലം
കേരള പോക് ലോർ
തുടങ്ങി നിരവധി അവാർഡുകളും ആദരവുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫോക് ലോർ അക്കാദമി
സംഗീത നാടക അക്കാദമി
ലളിതകലാ അക്കാദമി
ചലചിത്ര അക്കാദമി
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മറ്റി തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിറ്റുണ്ട്.
തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ. ചെറുശ്ശേരി
കുമാരനാശാൻ
വള്ളത്തോൾ
ജി ശങ്കരക്കുറുപ്പ്
ഇടശ്ശേരി
ചങ്ങമ്പുഴ
വൈലോപ്പിള്ളി
പി.ഭാസ്കരൻ
തുടങ്ങി മലയാളത്തിലെ പ്രമുഖരും പ്രശസ്ത്തരുമായ കവികളുടെ കാവ്യങ്ങളുമായുള്ള അടുപ്പം മലയാള കാവ്യസാഹിത്യത്തെക്കുറിച്ച് കൂടുതൽ ജ്ഞാനം നേടാൻ കാരണമായി. 
ഉബൈദ് ,നല്ലളം ബീരാൻ തുടങ്ങിയ പ്രശസ്തരായ മാപ്പിള കവികളുമായുള്ള ബന്ധം മാപ്പിളപ്പാട്ട് രചനയെ നിയമാനുസരണമുള്ളതും കാവ്യഭംഗിയുള്ളതുമാക്കി വി.എം കുട്ടിയുടെ മൈത്രീ ഗാനങ്ങളിൽ നിന്ന്:
രീതി: ഇബ്രാഹിം നബി മണവാളുമിരിക്കുംബൾ
" അടിയിടി പടവെടി യെങ്ങും കൊലവിളി
പടരുന്നു തുടർക്കഥയേറുന്നു
പടച്ചോനെ പടപ്പുകൾ തമ്മിൽ തല വെട്ടും
കലികാലം വിറതുള്ളിള്ളിച്ചീറുന്നു
പകമൂത്ത മനുഷ്യൻ മാർ ഉറയുന്നിണ്ടിവിടെ
പടവാളിൻ ഝിലുഝിലു
ഉയരുന്നുണ്ടിവിടെ
അകംനൊന്ത് കരയുന്ന മനുജരുണ്ടിവിടെ
അഴിമതിയതിക്രമം
വിലസുന്നുണ്ടിവിടെ
"""""" """" ", "" """"""""


Post a Comment

0 Comments