Flash News

6/recent/ticker-posts

തിരുവനന്തപുരത്തെ ലുലു മാൾ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം; കറങ്ങിയിറങ്ങാൻ ഒരു ദിവസം പോര...

Views
തിരുവനന്തപുരത്തെ ലുലു മാൾ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം; കറങ്ങിയിറങ്ങാൻ ഒരു ദിവസം പോര...

തിരുവനന്തപുരം • ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം തലസ്ഥാന നഗരിയിൽ മിഴി തുറക്കാൻ 2 മാസം മാത്രം. ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ ഏറ്റവും വലുതും, വലുപ്പത്തിലും ആകർഷണീ‍യതയിലും ഏഷ്യയിൽ ഒന്നാംനിരയി‍ലേതുമായ ലുലു മാൾ തുറക്കുന്നത് നവംബർ അവസാനത്തോടെ. ദേശീയപാതയോരത്ത് ടെക്നോ‍പാർക്കിന് സമീപം ആക്കുളത്ത് പണി പൂർത്തിയാകുന്ന മാൾ വിസ്മയങ്ങളുടെ കൊട്ടാ‍രമാണ്. മാളുക‍ളുടെ നഗരമായി മാറുന്ന തലസ്ഥാനത്തിന് ഇതും വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവും കരുത്താകുമെന്നാണ് വിലയിരുത്തൽ.കുട്ടികൾക്കായി കേരളത്തിലെ ഏറ്റവും വലിയ പാർക്കാണ് മാളി‍ൽ തയാറാകുന്നത്. ഫൺ ട്യൂറ എന്നാണ് ഇതിന് പേർ. 450 റൈ‍ഡുകൾ. ഇതിൽ തന്നെ 50 റൈ‍ഡുകൾ കേരളത്തിൽ ആദ്യമാണെന്നും നിർമാതാക്കൾ . 80,000 ചതുരശ്ര അടി ഫാമിലി എന്റ‍ർടൈൻമെന്റ് സെന്ററും ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാം‍പോളിൻ പാർക്കും . ഇതോടെ മാൾ നഗരത്തിലെ ഏറ്റവും വലിയ എന്റ‍ർടെയ്ൻമെന്റ് മേഖലയായി മാറും.2.3 ലക്ഷം ചതുരശ്ര അടി വിസ്തീ‍ർണമുള്ള മാൾ ഗ്രൗണ്ട് കൂടാതെ 2 നിലകളി‍‍ല‍ാണ് നിർമിച്ചിട്ടുള്ളത്. ‘സാധ‍നമൊന്നും വാങ്ങാതെ വേഗത്തിൽ നടന്നു കാണുകയാണെങ്കിൽ പകുതി ദിവസം കൊണ്ടും ആസ്വദിച്ച് നടന്നും ഷോപ്പുകളിൽ കയറിയി‍റങ്ങിയുമാണെങ്കിൽ ഒരു ദിവസം തിക‍യാതെയും വരും ലുലു മാൾ കറങ്ങിയിറങ്ങാൻ’– മാളിന്റെ പ്രത്യേകതയെ‍ക്കുറിച്ച് ശിൽപിക‍ളുടെ വാക്കുകൾ ഇങ്ങനെ. 300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറക്കും.ഇതിൽ വസ്ത്രമേഖല‍യിലെയും സൗന്ദര‍്യവർധക ഉൽ‍പന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവരെ വരാത്തത്. ഇവ തെക്കേ ഇ‍ന്ത്യയിലും ആദ്യമായാണെത്തുന്നത്. 2500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 3800 വാഹനങ്ങൾക്ക് പാർക്കിങ് . 7200 ചതുരശ്രമീറ്ററിൽ 12 മൾ‍ട്ടിപ്ലക്സ് സിനിമാ‍ശാലകൾ. 2 ലക്ഷം ചതുരശ്ര അടി വലുപ്പത്തിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ്. ഫുഡ് കോർട്ടിൽ ലോകത്തെ എല്ലാ രുചികളും എത്തിക്കാൻ രാജ്യാന്തര ഭക്ഷണങ്ങളുടെ രുചിക്കൂട്ടുമായി റസ്റ്ററന്റു‍കളും ക‍‍ഫേകളും തയാറകുന്നു.ഇന്ത്യയിലെ തന്നെ മാളുകളിൽ ഏറ്റവും കൂടുതൽ തുറ‍സ്സായ സ്ഥലവും ഇട‍നാഴികളും ഉള്ള മാളും തിരുവനന്തപുരത്തെ ലുലു‍വിനാണെന്നു നിർമാതാക്കൾ പറയുന്നു. ‍മാളിന്റെ പ്രധാന കവാടം കഴിഞ്ഞ് അകത്തേക്ക് കയറുന്ന ഇൗ സ്ഥലത്തു വലിയ ബിസിനസ് ഇ‍വന്റുകൾ നടത്താനുള്ള വിശാലമായ ഇടം. പുതിയ ഉൽ‍പന്നങ്ങളെ പരിചയപ്പെടുത്തൽ, ബിസിനസ് സംരംഭങ്ങളുടെ തുട‍ക്ക പ്രഖ്യാപ‍നമൊക്കെ ഇപ്പോൾ ഇത്തരം മാളു‍കളിലാണ് വൻകിട കമ്പനികൾ നടത്തുന്നത്. രാജ്യത്തെ വൻ‍നഗരങ്ങളുടെ മാത്രം കുത്തകയായ ഇത്തരം ബിഗ് ഇവന്റു‍കൾ ഇനി തിരുവനന്തപുരത്തേ‍ക്കു കൂടു‍മാറും.10,000 പേർക്ക് നേരിട്ടും പരോക്ഷമായും ജോലി നൽകുന്നതാണ് ലുലു മാൾ‍ എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി . ജൈവ ഉൽപന്നങ്ങളുടെ പ്രത്യേക കേ‍ന്ദ്രവും ഹൈപ്പർ മാർക്കറ്റിൽ തുറക്കുന്നുണ്ട്. നാട്ടിലെ കർഷകരുടെ ഉൽ‍പന്നങ്ങളെത്തിച്ച് ന്യായമായ വില നൽകി പ്രോത്സാഹിപ്പിക്കും. ജൈവ അരി മുതൽ പച്ചക്കറിയും അനുബന്ധ ഉൽ‍പന്നങ്ങൾക്കും കർഷകർക്ക് വലിയൊരു വിപണിയൊ‍രുക്കുകയാണ് ഇവിടം.പച്ചക്കറിയും മത്സ്യവും മറ്റു സാധനങ്ങളും മാളി‍ലേക്ക് നൽകുന്ന പുതു ചെറുകിട വ്യവസായ ഗ്രൂപ്പുകൾ പിറവി‍യെടുക്കും. മാളിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭങ്ങളിലൂടെ നൂറുകണക്കിനാളുകൾക്ക് തൊഴിലും ജീവിതവും നൽകും. ഇവിടെ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഹോസ്റ്റലുകളും വീടുകളും ഒരുക്കുന്ന‍തിലൂടെ നഗരത്തിന് വരുമാനവും വളർച്ചയും ലഭിക്കും. തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതിയ ആകാശവും പുതിയ ഭൂമിയും മാൾ കൊണ്ടു വരികയാണ് .വലിയൊരു മാൾ വരുമ്പോൾ ചെറുകിട വ്യാപാരികളെ ബാധിക്കുമെന്ന ഉൗഹങ്ങ‍ൾക്ക് അടിസ്ഥാന‍മില്ലെന്ന് പറയുന്നു ലുലു ഗ്രൂപ്പിന്റെ സാരഥികൾ. അതിന് ബലം പകരുന്ന കണക്കുകളും കൊച്ചിയിൽ നിന്ന് അവർക്ക് പറയാനുണ്ട്. കൊച്ചി ഇടപ്പള്ളിയിൽ ലുലു മാൾ വന്നതിന് ശേഷം ഇതുവരെ ഇടപ്പള്ളിയിലും പരിസരത്തും തുറന്നത് 560 ചെറുതും വലുതുമായ ‍റസ്റ്ററന്റുകളാണ്. 2 ടാക്സി സ്റ്റാൻഡുകളും മൂന്ന് ഓട്ടോറിക്ഷാ സ്റ്റാൻഡുകളും കൊച്ചിയിൽ ലുലു മാളിനോട് ചേർന്നു പുതുതായി തുടങ്ങി. നഗരത്തിന്റെ വളർച്ച ഇൗ ഭാഗത്തേക്ക് നീങ്ങി. ഇങ്ങനെ കൊച്ചിക്ക് പറയാനുള്ളതിനേക്കാൾ കൂടുതൽ നേട്ടങ്ങളാവും ഏറ്റവും വലിയ മാൾ വരുമ്പോൾ തലസ്ഥാന നഗരത്തിന്.അനന്ത‍പുരിയുടെ മണ്ണിൽ ലുലു മാൾ തുറക്കാൻ കഴിയുന്നതിൽ അതിയായ ആഹ്ലാദവും അഭിമാ‍നവുമുണ്ട്. രാജ്യാന്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം തിരുവനന്തപുരം നിവാസികൾക്കും സമീപ ജില്ല‍ക്കാർക്കും നമ്മുടെ അയൽ സംസ്ഥാ‍നത്തുള്ളവർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികൾക്കും നൽകാൻ സാധിക്കും എന്നതാ‍ണു സന്തോഷകരം. കോവിഡ് മൂലം വിറങ്ങലിച്ചു നിന്ന ലോകം ക്രമേണ സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ ഒപ്പം പ്രതീക്ഷയുടെ പ്രതീകം പോലെ, തലസ്ഥാന നഗരത്തിന് പുതു‍വ‍ത്സര സമ്മാനം പോലെയാ‍ണ് ലുലു‍മാൾ.കൊച്ചി മാ‍ളിനെ ഹൃദയപൂർവം സ്വീകരിച്ചതു പോലെ ഊഷ്മളമായി ഈ മാളി‍നെയും നാട് രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഒരു നാട് ആഗ്രഹിക്കുന്ന എല്ലാ ‍സൗകര്യങ്ങളും ഇവിടെ സജ്ജമാക്കാനും സന്തോഷകരമായ ഷോപ്പിങ്ങിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്. രാജ്യാന്തര നിലവാരമുള്ള ഒരു സ്ഥാപനം അനന്തപുരി എന്നറിയപ്പെടുന്ന നമ്മുടെ തലസ്ഥാനനഗ‍രിയിൽ ഉണ്ടാകണമെന്ന ആഗ്രഹം കൂടിയാണ് ലുലു മാളിന്റെ ഉദ്ഘാടനത്തോ‍ടെ സഫലമാകുന്നത്. ഈ മാളിന്റെ വിജയം നിങ്ങളു‍ടേതു കൂടിയാണ്.


Post a Comment

0 Comments