Flash News

6/recent/ticker-posts

ആ​ര്‍.​എ​സ്.​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ളസേവാഭാരതി ചടങ്ങില്‍ ലീഗ് നേതാവ്;അണികള്‍ക്കിടയില്‍ പ്രതിഷേധം

Views
ഉ​ള്ള്യേ​രി: ആ​ര്‍.​എ​സ്.​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സേ​വാ​ഭാ​ര​തി​യു​ടെ ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ ലീ​ഗ് നേ​താ​വ് പ​ങ്കെ​ടു​ത്ത​തി​നെ ചൊ​ല്ലി വി​വാ​ദം. മു​സ്​​ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ പാ​റ​ക്ക​ല്‍ അ​ബു​ഹാ​ജി​യും ഏ​ഴാം വാ​ര്‍​ഡ് ലീ​ഗ് മെം​ബ​റാ​യ മു​നീ​റ​നാ​സ​റും ആ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഉ​ള്ള്യേ​രി 19ല്‍ ​തു​ട​ങ്ങി​യ സേ​വാ​ഭാ​ര​തി കാ​ര്യാ​ല​യ​ത്തി​‍െന്‍റ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റി​‍െന്‍റ സാ​ന്നി​ധ്യ​ത്തെ ചൊ​ല്ലി പാ​ര്‍​ട്ടി അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ ത​ന്നെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. കൊ​ള​ത്തൂ​ര്‍ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ചി​ദാ​ന​ന്ദ​പു​രി, ആ​ര്‍.​എ​സ്.​എ​സ് നേ​താ​വ് പി. ​ഗോ​പാ​ല​ന്‍​കു​ട്ടി എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് ഇ​വ​ര്‍ പ​ങ്കെ​ടു​ത്ത​ത്. കോ​ണ്‍​ഗ്ര​സി​‍െന്‍റ​യും ദ​ലി​തി‍െന്‍റ​യും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​രി​പാ​ടി​യു​ടെ പ​ട​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍​റി​‍െന്‍റ ഭാ​ഗ​ത്തു​നി​ന്നും ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി എ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​‍െന്‍റ വി​ല​യി​രു​ത്ത​ല്‍. അ​ണി​ക​ളി​ല്‍ നി​ന്നും പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലീ​ഗ്​ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. അ​ബു​ഹാ​ജി​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ലീ​ഗ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം, പാ​ര്‍​ട്ടി അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം എ​ന്ന​നി​ല​യി​ലാ​ണ്​ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്നും പാ​ര്‍​ട്ടി എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്നും പാ​റ​ക്ക​ല്‍ അ​ബു​ഹാ​ജി മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.


Post a Comment

0 Comments