Flash News

6/recent/ticker-posts

ഹജ്ജ് തീർഥാടനം: അപേക്ഷ നവംബറിൽ.

Views
ഹജ്ജ് തീർഥാടനം: 
അപേക്ഷ നവംബറിൽ.

കൊണ്ടോട്ടി: ഹജ്ജ് തീർഥാടനത്തിന് നവംബർ ആദ്യവാരത്തിൽ അപേക്ഷ ക്ഷണിക്കാനിരിക്കേ, പ്രതീക്ഷയോടെ വിശ്വാസികൾ. കോവിഡ് പ്രതിസന്ധികാരണം കഴിഞ്ഞ രണ്ടു തവണയും ഹജ്ജ് തീർഥാടനം നടന്നിരുന്നില്ല. 2020-ൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയായശേഷമാണ് ഹജ്ജ് തീർഥാടനം റദ്ദാക്കിയത്. കഴിഞ്ഞവർഷം ഹജ്ജിന് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും സൗദി അനുമതി നൽകാഞ്ഞതിനാൽ യാത്ര മുടങ്ങി. സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ഹജ്ജ്, ഉംറ തീർഥാടനവും രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയാണ്.

കോവിഡ് പ്രതിസന്ധി അയയുകയും വാക്സിനേഷൻ വിതരണം ഏറെ പുരോഗമിക്കുകയുംചെയ്ത സാഹചര്യത്തിലാണ് അടുത്തവർഷം ഹജ്ജിന് പോകാമെന്ന പ്രതീക്ഷ ഏറുന്നത്. രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുത്തവർക്കാണ് ഹജ്ജിനു പോകാൻ അനുവാദം ലഭിക്കുക.


Post a Comment

0 Comments