Flash News

6/recent/ticker-posts

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി; ഒരാൾ നീന്തി രക്ഷപ്പെട്ടു.

Views


  മലപ്പുറം :പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞൻമ്മാരെ ബീരാൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് മത്സ്യ ബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് മറിഞ്ഞത്.
      അപകടത്തിൽപ്പെട്ട ഫൈബർ വള്ളത്തിലെ ഒരു തൊഴിലാളിയെ ബോട്ടിലുള്ളവർ  രക്ഷപ്പെടുത്തി കരയിലെത്തിച്ചു. മറ്റു മൂന്നു തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
       ഇബ്രാഹീം, ബീരാൻ, മുഹമ്മദലി എന്ന മമ്മാലി എന്നിവരെയാണ് കാണാതായത്.ഇവരോടൊപ്പം ഉണ്ടായിരുന്ന ഹംസക്കുട്ടി നീന്തി രക്ഷപ്പെടുകയായിരുന്നു. കാണാതായവർക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി.


Post a Comment

0 Comments