Flash News

6/recent/ticker-posts

സിംകാർഡ് തട്ടിപ്പിനിരയായി പ്രവാസികൾ ; കുടിശിക പെരുകി യാത്രാ വിലക്ക്

Views
അബുദാബി : സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ പേർ ഭാരിച്ച ബില്ല് അടയ്ക്കാൻ കഴിയാതെ വലയുന്നു . ഏതാനും മാസത്തെ വരിസംഖ്യ കുടിശികയുണ്ടെന്ന് അറിയിച്ച് ടെലികോം കമ്പനിയുടെ സന്ദേശം ലഭിക്കുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത് . കുടിശികക്കാർക്കെതിരെ കമ്പനി പരാതി നൽകുന്നതോടെ യാത്രാവിലക്ക് പോലും നേരിടേണ്ടിവരാം . ഇങ്ങനെ യാത്രാ വിലക്കു നേരിട്ട മലയാളി സ്ത്രീക്ക് കമ്പനി പറഞ്ഞ പണമടച്ച ശേഷമാണ് നാട്ടിലേക്കു പോകാനായത് . അബുദാബിയിൽ ഓഫിസ് ബോയി ആയ കാസർകോട് സ്വദേശി കാദർ താമസിക്കുന്ന വർക്കേഴ്സ് വില്ലേജിനു സമീപത്തുനിന്ന് സൗജന്യ സിം വാങ്ങിയാണ് ചിതിയിൽപ്പെട്ടത് .
ഉപയോഗിക്കാത്ത സിമ്മിന് മാസംതോറും ബിൽ വന്നപ്പോൾ ഏജന്റിനെ തപ്പിയെങ്കിലും പുതിയ ഇരയെ തേടി അവർ പോയിരുന്നു . പണമടയ്ക്കാത്തതിനാൽ കാദറിന്റെ പേരിലുള്ള സിംകാർഡുകളെല്ലാം പിന്നീട് പ്രവർത്തനരഹിതമായി . പല തവണ ഓഫിസ് കയറിയിറങ്ങി പണം അടച്ച ശേഷമാണ് കേസിൽനിന്ന് മുക്തനായത് . ഏജന്റുമാർ സ്വന്തം ടാർഗറ്റ് തികയ്ക്കാനായി കൃത്രിമം നടത്തുമ്പോൾ ബലിയാടാകുന്നത് പാവപ്പെട്ടവരും . ഭാഷ അറിയാത്തവരാണ് ചൂഷണത്തിന് ഇരയാകുന്നവരിൽ കൂടുതലും . ഇവർ പരാതിപ്പെടാൻ മുതിരില്ലെന്നും ഈ തട്ടിപ്പ് വർധിക്കാൻ കാരണമായി . ഈ സാഹചര്യത്തിൽ അംഗീകാരമില്ലാത്ത ഏജന്റുമാരിൽനിന്ന് സിംകാർഡ് എടുക്കുകയോ പുതുക്കുകയോ ചെയ്യരുതെന്ന് ചില കമ്പനികൾ തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകി . രണ്ടുതരത്തിൽ സിംകാർഡ് 
2 തരത്തിലാണ് സാധാരണ തൊഴിലാളികൾ കേന്ദ്രങ്ങളിൽ സൗജന്യ സിം വാഗ്ദാനവുമായി ഏന്റുമാർ എത്തും . ആകർഷകമായ ഓഫറിൽ വീഴ്ത്തി രേഖകൾ വാങ്ങി വിവിധ പേപ്പറുകളിൽ ഒപ്പുവയ്പിച്ച് കാർഡ് നൽകുന്നു . പ്രീ പെയ്ഡ് കണക്ഷൻ പോസ്റ്റ് പെയ്ഡ് ആക്കി മാറ്റുന്ന വിവരം മറച്ചുവയ്ക്കുന്നതും പലർക്കും വിനയായി . രണ്ടോ മൂന്നോ മാസത്തിനുശേഷം കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെടുമ്പോഴാണ് ചതി അറിയുന്നത് . വിവിധ ഇടപാടുകൾക്കായി നൽകുന്ന പാസ്പോർട്ട് , എമിറേറ്റ്സ് ഐഡി , ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങൾ മോഷ്ടിച്ച് വ്യക്തികൾ അറിയാതെ അവരുടെ പേരിൽ പുതിയ സിംകാർഡ് എടുത്ത് മറ്റു പലർക്കും നൽകുന്നതാണ് മറ്റൊരു തട്ടിപ്പ് . ഇതിലാണ് തിരുവനന്തപുരം സ്വദേശിനി കുടുങ്ങിയത് . നാട്ടിലേക്കു പോകുന്നതിന്റെ തലേന്നാണ് യാത്രാവിലക്ക് അറിയുന്നത് . കേസ് ദുബായ് പരിധിയിലായതിനാൽ അവിടെ എത്തി പരാതി നൽകേണ്ടിവന്നു . എന്നാൽ അടിയന്തരമായി നാട്ടിലെത്തേണ്ടതിനാൽ പണമടയ്ക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു . 
പരാതിപ്പെടാം 
ടോൾ ഫ്രീ നമ്പർ : 8002626 . 
എസ്എംഎസ് : 2828 .

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments