Flash News

6/recent/ticker-posts

ബിജെപിയോടാണ്, പിണറായിയുടെ തണലിൽ ഞങ്ങളോട് കളിക്കണ്ട. ഷമ മുഹമ്മദിന് പിന്തുണയുമായി കെ സുധാകരൻ

Views


കണ്ണൂർ: ഷമ മുഹമ്മദിന് പിന്തുണയുമായി കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കുറിപ്പിന്റെ പൂർണ രൂപം…..

ചാനൽ ചർച്ചകളിൽ രാഷ്ട്രീയം പറയുമ്പോൾ അത് പറയുന്നയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ല. ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തെ സൃഷ്ടിച്ചതും വൻ സൈനിക ശക്തിയാക്കി മാറ്റിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്.

പുൽവാമയിലും പത്താൻ കോട്ടും ഉറിയിലും ഒക്കെ രാജ്യത്തിൻ്റെ കാവൽക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇൻ്റലിജൻസ് വീഴ്ചയെ പറ്റി കോൺഗ്രസ് മിണ്ടരുത് എന്ന് പറയാൻ ആർക്കാണ് അവകാശം? സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ടുള്ള ചരിത്രമെടുത്താൽ, ഒറ്റിക്കൊടുക്കലിന്റെയും ഭിന്നിപ്പിക്കലിന്റെയും കഥകൾ മാത്രം പറയാൻ അവകാശമുള്ള സംഘപരിവാറുകാർ കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ മുതിരേണ്ട… തുടർച്ചയായ ഭീകരാക്രമണങ്ങളിൽ നമ്മുടെ ജവാൻമാർ കൊല്ലപ്പെടുമ്പോൾ നരേന്ദ്ര മോദി നോക്കുകുത്തിയായി നിൽക്കുകയാണ്.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ശവപ്പെട്ടിയിൽ വരെ കുംഭകോണം നടത്തിയ പാരമ്പര്യമുള്ളവർ രാജ്യം ഭരിക്കുമ്പോൾ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ! കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന് ഐക്യദാർഢ്യം. ബിജെപിയുടെ കേരള ഘടകത്തോട്, മുഖമില്ലാത്ത ഫേസ്ബുക്ക് പ്രൊഫൈലുകളുമായി കോൺഗ്രസ് വക്താക്കളെ ആക്രമിക്കാനുള്ള എല്ലാവിധ പിന്തുണയും നിങ്ങൾക്ക് തരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം.

പിണറായി വിജയന്റെ തണലിൽ കോൺഗ്രസിന് നേരെ വന്നാൽ രാഷ്ട്രീയമായി അതിനെ നേരിടാൻ ഞങ്ങളും തയ്യാറെടുക്കും എന്ന് ബിജെപിയെ ഓർമിപ്പിച്ചു കൊള്ളുന്നു.



Post a Comment

0 Comments