Flash News

6/recent/ticker-posts

‘ഞാന്‍ തിരിച്ചെത്തി’; കാണാനില്ലെന്ന പ്രതിപക്ഷ കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ

Views
മലപ്പുറം: മണ്ഡലത്തിലും നിയമസഭയിലും കാണാനില്ലെന്ന പ്രതിപക്ഷ കമന്റുകള്‍ക്ക് മറുപടിയുമായി പി.വി.അന്‍വര്‍ എം.എല്‍.എ. രംഗത്ത്. ‘ഞാന്‍ തിരിച്ചെത്തി’ എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് അന്‍വറിന്റെ പ്രതികരണം.

എംഎല്‍എയുടെ പോസ്റ്റിനെ പരിഹസിച്ച് കമന്റ് ചെയ്യുന്നവര്‍ക്ക് മറുപടിയും എംഎല്‍എ നല്‍കുന്നുണ്ട്. കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാള്‍ക്ക് ബംഗാളികള്‍ക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാര്‍ തന്നിട്ടില്ലല്ലോ. ആദ്യം ആ വില ഉയര്‍ത്താന്‍ നോക്ക് എന്നാണ് എംഎല്‍എയുടെ പരിഹാസം. ഓണം ആകുന്നതേയുള്ളൂ മാവേലി ആണല്ലോയെന്ന പരിഹാസത്തിനും മറുപടി നല്‍കാന്‍ എംഎല്‍എ മടിച്ചിട്ടില്ല. പി.വി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

അന്‍വര്‍ നിയമസഭയില്‍ നിന്ന് വിട്ടുനിന്നത് പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കിയിരുന്നു. എം.എല്‍.എക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്.



Post a Comment

0 Comments