Flash News

6/recent/ticker-posts

തമിഴ്നാട്ടിലിലേക്ക് കടക്കാൻ ഇ പാസ് നിർത്തലാക്കി;നീലഗിരി കളക്ടർ ഇന്നസെന്റ് ദിവ്യയുടേതാണ് ഉത്തരവ്

Views


കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമ്പോൾ നിർബന്ധമാക്കിയിരുന്ന ഇ -പാസ് നിർത്തലാക്കി. നീലഗിരി കളക്ടർ ഇന്നസെന്റ് ദിവ്യയുടേതാണ് ഉത്തരവ്. എന്നാൽ, രണ്ടു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നവർക്കുമാത്രമേ പ്രവേശനമനുവദിക്കൂ. അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് ഇ -പാസ് സംവിധാനം തമിഴ്നാട് ഏർപ്പെടുത്തിയത്.
തുടക്കത്തിൽ കൃത്യമായ കാരണമുള്ളവർക്ക് രേഖകൾ സമർപ്പിച്ചാൽ അത് ബന്ധപ്പെട്ട കളക്ടറേറ്റുകളിൽ പരിശോധിച്ചു മാത്രമേ പാസ് അനുവദിച്ചിരുന്നുള്ളൂ. പിന്നീട് രേഖകൾ അടക്കം സമർപ്പിക്കുന്നവർക്കെല്ലാം പാസ് കൊടുക്കാൻ തുടങ്ങികേന്ദ്ര നിർദേശത്തെത്തുടർന്ന് തമിഴ്‌നാട്ടിലെ മറ്റു ജില്ലകളെല്ലാം പ്രവേശനവിലക്ക് നീക്കിയെങ്കിലും നീലഗിരിയിൽമാത്രം കടുത്ത നിയന്ത്രണം തുടർന്നു. ഇ -പാസിനു പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ നീലഗിരിയിലേക്കു കടത്തിവിട്ടിരുന്നുള്ളൂ. നീലഗിരിയോട് അതിർത്തി പങ്കിടുന്ന മലപ്പുറംജില്ലയിൽ കോവിഡ് രൂക്ഷമായിരുന്നതിനാലാണ് ഈ തീരുമാനം.
കേരളത്തിൽ, പ്രത്യേകിച്ച് മലപ്പുറംജില്ലയിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇ -പാസ് ഒഴിവാക്കിയത്. 

കേരളത്തിൽനിന്ന് വഴിക്കടവ്-നാടുകാണി-ഗൂഡല്ലൂർ വഴി ഗുണ്ടൽപ്പേട്ട, മൈസൂരു ഭാഗങ്ങളിലേക്ക് പോകാൻ കർണാടക ഇപ്പോഴും ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട്. 25-ാം തീയതി വരെ നിലവിൽ ഈ നിയമമുള്ളതായി അധികൃതർ പറഞ്ഞു.


Post a Comment

0 Comments