Flash News

6/recent/ticker-posts

ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്‌ട്രേഷന്റെയും കാലാവധി രണ്ട് മാസംകൂടി നീട്ടിയതായി മന്ത്രി ആന്റണി രാജു...

Views
ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്‌ട്രേഷന്റെയും കാലാവധി രണ്ട് മാസംകൂടി നീട്ടിയതായി മന്ത്രി ആന്റണി രാജു...


ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി ഈ വര്‍ഷം നവംബര്‍ മുപ്പതു വരെയാണ് നീട്ടിയത്.
1988ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലാവധിക്കുള്ളില്‍ തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്തബര്‍ മുപ്പതിന് അവസാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിനിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഈ വിഷയം ഉന്നയിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചിരുന്നതായും ആന്റണി രാജു പറഞ്ഞു.


Post a Comment

0 Comments