Flash News

6/recent/ticker-posts

ബെവ്‌കോ ഫേസ്ബുക് ഇൻസ്റ്റാഗ്രാം : ഇനി ധൈര്യമായി 'ഷെയറിടാം' ബെവ്കോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി

Views


തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ  വ്യാജന്മാരെ നേരിടാൻ ബിവറേജസ് കോർപറേഷൻ  തന്നെ നേരിട്ടെത്തി. ബെവ്കോയുടെ  മുദ്രവെച്ച് വ്യാജ അക്കൗണ്ട്  ഉണ്ടാക്കുകയും അതുവഴി വ്യാജ മദ്യബുക്കിങ് വരെ തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോർപറേഷൻ സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ തീരുമാനിച്ചത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമാണ് കോർപറേഷൻ അക്കൗണ്ട് തുടങ്ങിയത്.

കഴിഞ്ഞ ഏതാനും നാളുകളായി ബിവറേജസ് കോർപറേഷനെ വ്യാജന്മാർ പിന്തുടരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ കോർപറേഷന്റെ മുദ്ര വച്ച് അക്കൗണ്ടുകൾ തുടങ്ങി വ്യാജ മദ്യബുക്കിങ് വരെ നടക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാജ മദ്യ ബ്രാൻഡുകളുടെ പരസ്യം വരെ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

പരാതി നൽകിയും വ്യാജൻമാരെ പൂട്ടിച്ചും മടുത്തപ്പോഴാണ് ഇനി നേരിട്ടു കളത്തിലിറങ്ങാമെന്ന് ബെവ്കോ തീരുമാനിച്ചത്. ബെവ്കോ ഷോപ്പുകൾ, വെയർഹൗസുകൾ തുടങ്ങിയവയുടെ എണ്ണവും ചിത്രങ്ങളും ഗ്രാഫിക്സും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യക്കുപ്പിയുടെ പടവും ബ്രാൻഡും പ്രദർശിപ്പിക്കാൻ പാടില്ലെന്നത് കൊണ്ടാണ് പകരം ഗ്രാഫിക്സ് ഇറക്കിയത്.

ക്യൂ നിൽക്കാതെ മദ്യം വാങ്ങാവുന്ന ഷോപ്പുകളുടെ എണ്ണവും ചിത്രവും അക്കൗണ്ടിൽ നൽകിയിട്ടുണ്ട്. വിലയും വിശദ വിവരങ്ങളും നോക്കാൻ വെബ്സൈറ്റ് ലിങ്കും നൽകി. ബെവ്കോയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എത്തും.

നിലവിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ 20 ബെവ്കോ ഷോപ്പുകളിൽ ബുക്ക് ചെയ്ത് ലഭിക്കുന്ന സമയത്ത് ചെന്ന് ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതിനും ലിങ്ക് നൽകിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ ആകുന്നതോടെ ക്യൂ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.


Post a Comment

0 Comments