പാസ്പോർട്ട് പുതുക്കാൻ ( renew passports ) അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ( Consulate General of India in Dubai ) പ്രവാസികളോട് അഭ്യർത്ഥിച്ചു . പാസ്പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പുതുക്കാവുന്നതാണ് . പലരും പാസ്പോർട്ട് പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ കാത്തിരിക്കുകയാണ് . അവസാന മിനിറ്റിലെ തിരക്ക് ഒഴിവാക്കാൻ മുൻ കൂട്ടി പ്ലാൻ ചെയ്ത് പുതുക്കുന്നതാണ് നല്ലത്- പാസ്പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു . പോലിസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്തവർക്ക് അപേക്ഷ നൽകി രണ്ട് ദിവസം കൊണ്ട് പാസ്പോർട്ട് പുതുക്കി കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി . 2020 സപ്തംബർ മുതൽ യുഎഇ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള പോലിസ് വെരിഫിക്കേഷൻ പ്രക്രിയ പുനസ്ഥാപിച്ചിരുന്നു
0 Comments